18 February 2026, Wednesday

Related news

February 3, 2026
February 2, 2026
January 19, 2026
January 16, 2026
December 16, 2025
November 6, 2025
October 19, 2025
October 16, 2025
October 3, 2025
September 29, 2025

‘പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പരാതിക്കാര്‍ പുറത്തും, വേട്ടക്കാര്‍ അകത്തും’;വിശ്വാസം മുഖ്യമന്ത്രിയിലെന്നും സാന്ദ്രാതോമസ്

Janayugom Webdesk
കൊച്ചി
November 10, 2024 4:34 pm

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ പരാതിക്കാര്‍ പുറത്തും വേട്ടക്കാര്‍ അകത്തുമാണെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്രാതോമസ്. അസോസിയേഷനില്‍ വേട്ടക്കാരായ നിര്‍മ്മാതാക്കള്‍ ഉണ്ടെങ്കിലും നടപടിയെടുക്കുന്നില്ല. അസോസിയേഷന്റെ ഭാഗമായ നടന്‍ ദിലീപിനെതിരെ ആരോപണം വന്നപ്പോള്‍ എഎംഎംഎ സംഘടനയിൽ നടപടി ഉണ്ടായി. എന്നാൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നടപടിയുണ്ടായില്ലെന്നും സാന്ദ്ര പറഞ്ഞു. 

ആല്‍വിന്‍ ആന്റണി, വൈശാഖ് രാജന്‍ പോലെയുള്ളവര്‍ ഇപ്പോഴും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാഗമാണ്. തനിക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട് . മുഖ്യമന്ത്രി സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്ന ആളാണ്. പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം സ്ത്രീകള്‍ക്ക് വേണ്ടി പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ തനിക്ക് വിഷമം തോന്നി . തന്റെ പരാതി രാഷ്ട്രീയവല്‍ക്കരിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും കോണ്‍ഗ്രസ് ഹൃദയം കൊണ്ട് സ്ത്രീകള്‍ക്കൊപ്പമാണോ എന്ന് പുനരാലോചിക്കണമെന്നും സാന്ദ്ര പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.