12 February 2026, Thursday

Related news

February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026

മുംബൈയിൽ അറ്റകുറ്റപ്പണിക്കിടെ നാവികസേനയുടെ കപ്പലിന് തീപിടിച്ചു; ആളപായമില്ല

Janayugom Webdesk
മുംബൈ
July 22, 2024 3:36 pm

ഇന്ത്യൻ നാവികസേനയുടെ കപ്പലിന് തീപിടിച്ചു. നേവൽ ഡോക്ക്‌യാർഡിൽ പുനർനിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്ന കപ്പലാണ് തീപിടിച്ചത്. ആളപായമില്ല എന്നാല്‍ അപകട കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കപ്പലിൽ പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയായിരുന്നു സംഭവം. കപ്പലിൻ്റെ ഡ്യൂട്ടി ജീവനക്കാരാണ് തീപിടിത്തം ആദ്യം കണ്ടെത്തിയത്. പിന്നാലെ കപ്പലിന്റെ അഗ്നിശമന സംഘവും നേവൽ ഡോക്ക്‌യാർഡ് അഗ്നിശമന സേനയിൽ നിന്നുള്ള ടീമുകളും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. അതേസമയം കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തി അറിവായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് ഇന്ത്യൻ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Eng­lish Summary:
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.