18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024
December 8, 2024
December 8, 2024
December 6, 2024
December 6, 2024

രാഹുലിനോട് ചൂടായി ലഖ്നൗ മുതലാളി: വിമര്‍ശിച്ച് ആരാധകര്‍

Janayugom Webdesk
ഹൈദരാബാദ്
May 9, 2024 9:53 pm

സണ്‍റൈസേഴ്സ് ഹൈദരാബാദിനോടേറ്റ വമ്പന്‍ തോല്‍വിക്ക് പിന്നാലെ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലിനെ ലഖ്‌നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക രോഷാകുലനായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. മത്സരശേഷം ഗോയങ്കയും രാഹുലും തമ്മില്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്ന സംഭാഷണത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

സ്റ്റേഡിയത്തില്‍ ടെലിവിഷന്‍ കാമറകള്‍ക്ക് മുമ്പില്‍ പരസ്യമായാണ് ഗോയങ്ക രാഹുലിനോടും കോച്ച്‌ ജസ്റ്റിന്‍ ലാംഗറോടും അതൃപ്തി അറിയിക്കുന്നത്. ലഖ്‌നൗ ഡഗ്ഔട്ടിനടുത്തുവച്ചായിരുന്നു സംഭവം. അതൃപ്തനായി തുടര്‍ച്ചയായി തന്നോട് സംസാരിക്കുന്ന സഞ്ജീവിനു മുന്നില്‍ രാഹുല്‍ മറുപടിയില്ലാതെ നിസഹായനായി നില്‍ക്കുന്നതും കാണാം. ഇതോടെ സഞ്ജീവിനെതിരെ കടുത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്നത്. രാഹുല്‍ ഈ അപമാനം സഹിച്ച്‌ ക്ലബ്ബില്‍ തുടരരുത് എന്ന് ഒരു വിഭാഗം ആരാധകർ ആവശ്യപ്പെട്ടു. 

എന്നാല്‍ തോല്‍വിയുടെ പേരില്‍ രാഹുലിനെ പരസ്യമായി അപമാനിക്കുന്നതിന് പകരം ഡ്രസിങ് റൂമില്‍ എത്തുന്നതുവരെയെങ്കിലും ലഖ്നൗ മുതലാളിക്ക് കാത്തിരിക്കാമായിരുന്നു എന്നും ചില ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. മത്സരത്തില്‍ 10 വിക്കറ്റിനാണ് ലഖ്‌നൗ തോറ്റത്. ലഖ്നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 165 റണ്‍സ് ഹൈദരാബാദ് ബാറ്റര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് 9.4 ഓവറിലാണ് അടിച്ചെടുത്തത്. മത്സരശേഷം ഹൈദരാബാദ് ഓപ്പണര്‍മാരുടെ പ്രഹരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും അവിശ്വസനീയമായിരുന്നു അവരുടെ പ്രകടനമെന്നും രാഹുല്‍ പറഞ്ഞിരുന്നു. 

Eng­lish Summary:Lucknow boss warm to Rahul: fans criticize

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.