10 January 2025, Friday
KSFE Galaxy Chits Banner 2

റെക്കോർഡ് കളക്ഷനുമായി പുനലൂർ കെഎസ്ആർടിസി ഡിപ്പോ

Janayugom Webdesk
പുനലൂര്‍
March 29, 2022 8:21 pm

വരുമാനത്തിൽ ഏറ്റവും വലിയ നേട്ടം കൈവരിച്ച് പുനലൂർ കെഎസ്ആർടിസി ഡിപ്പോ. മാർച്ച് 26 നാണ് കൂടുതൽ കളക്ഷൻ ലഭിച്ചത്. 44 സർവ്വീസുകളിൽ നിന്നും 760348 ലക്ഷം രൂപ കളക്ഷൻ നേടി 102 ശതമാനം നേട്ടം കൈവരിച്ചു.

മാർച്ച് 25 ന് 44 സർവ്വീസുകളിൽ നിന്നായി 742466 ലക്ഷം രൂപയുടെ വരുമാനം നേടി 99.80 ശതമാനം നേട്ടവും കൈവരിച്ചു. സ്വകാര്യ ബസ് സർവീസ് പണിമുടക്കിനെ തുടർന്നാണ് വരുമാനം വർദ്ധിച്ചത്. സാധാരണ ഗതിയിൽ അഞ്ചു മുതല്‍ ആറ് ലക്ഷം രൂപയാണ് വരുമാനം ലഭിക്കുന്നത്.

നിലവിൽ പുനലൂരിൽ നിന്നും പെരിന്തൽമണ്ണ, പാലക്കാട്, കുടിയാൻമല സൂപ്പർഫാസ്റ്റ് സർവ്വീസും സുൽത്താൻബത്തേരി ഡിപ്പോയുടെ സുൽത്താൻ ബത്തേരി സൂപ്പർ ഡീലക്സ് സർവീസുമാണ് പുനലൂരിൽ നിന്നും പുറപ്പെടുന്ന ദീർഘദൂര സർവീസുകൾ. പുനലൂർ- നാഗർകോവിൽ രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവ്വീസും അനുവദിച്ചു. കൂടുതൽ ദീർഘദൂര സർവീസുകളും ഉടൻ ഡിപ്പോക്ക് അനുവദിച്ചു പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.