10 January 2025, Friday
KSFE Galaxy Chits Banner 2

വൃക്ക പകുത്ത് നൽകാൻ അമ്മയുണ്ട്, ഇനി സുമനസ്സുകൾ കനിയണം

Janayugom Webdesk
കടയ്ക്കൽ
March 29, 2022 8:34 pm

വൃക്ക പകുത്ത് നൽകുവാൻ അമ്മയുണ്ട്, ശാസ്ത്രക്രിയയ്ക്ക് പണമില്ലാതെ അലയുകയാണ് യുവാവും കുടുംബവും കടയ്ക്കൽ വാലുപച്ച കിടങ്ങിൽ വീട്ടിൽ സ്റ്റീവ് (39) ആണ് ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നത്. വൃക്കകൾ തകരാറിൽ ആയതിനെ തുടർന്ന് വിദേശത്ത് ഉണ്ടായിരുന്ന ചെറിയ ജോലി ഉപേക്ഷിച്ച് സ്റ്റീവ് നാട്ടിൽ എത്തുകയായിരുന്നു. മുഴുവൻ സാമ്പാദ്യവും ചികിത്സക്കായി ചിലവഴിച്ചു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ആണ് ഡയാലിസിസ് നടത്തുന്നത്. ഭാര്യയും അമ്മയും മകനുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ യുവാവ്. ആശുപത്രിയിൽ വാഹനത്തിൽ കൊണ്ടുപോകുന്നതിനു പോലും പൈസ ഇല്ലാത്ത സ്ഥിതിയാണ് ഉള്ളത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ് ഇപ്പോൾ ചികിത്സ നടന്നുവരുന്നത്. 25 ലക്ഷത്തോളം രൂപയാണ് ചികിത്സാ ചിലവിനായി വേണ്ടിവരിക. ജീവിതത്തിലേക്ക് ഒരു ചെറുപ്പക്കാരനെ തിരികെ കൊണ്ട് വരാൻ സുമനസുകളുടെ കനിവും കാത്തിരിക്കുകയാണ് ഈ കുടുംബം.

സ്റ്റീവിന്റെ ഭാര്യ ശിവപ്രിയയുടെ പേരിൽ കടയ്ക്കൽ ഗ്രാമീൺ ബാങ്ക് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

നമ്പർ: 40621101020001 ഐഎഫ്എസ് സി കോഡ്: KLGB0040621

ഫോൺ: 9207230961

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.