22 January 2026, Thursday

Related news

January 19, 2026
January 16, 2026
December 16, 2025
November 3, 2025
October 16, 2025
September 29, 2025
September 15, 2025
September 15, 2025
August 31, 2025
August 25, 2025

സംവരണ വിഷയത്തിലെ പരാമർശം;അമിത്ഷായുടെ നീക്കം രാഷ്‌ട്രീയ ലാഭത്തിനെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തൃശൂർ
November 10, 2024 4:12 pm

സംവരണ വിഷയത്തിലെ പരാമർശത്തിലൂടെ അമിത്ഷാ ലക്ഷ്യമിടുന്നത് രാഷ്‌ട്രീയ ലാഭം ഉണ്ടാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഉന്നത സ്ഥാനത്ത് ഇരിക്കുന്നവര്‍ അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ചെറുതുരുത്തിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ന്യൂനപക്ഷത്തിനെതിരേയുള്ള വികാരം ഉയര്‍ത്താന്‍ ബിജെപി ഭരണകൂടം ശ്രമിക്കുകയാണ്. ന്യൂനപക്ഷ വിരുദ്ധത അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശന വിധേയമായി. സംഘ്പരിവാറിന്റെ ആക്രമങ്ങള്‍ക്ക് രാജ്യത്തെ ക്രൈസ്തവര്‍ വിധേയരായിയെന്നും അദ്ദേഹം പറഞ്ഞു. 

അക്രമികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കി. മുസ്ലിം ന്യൂനപക്ഷവും അക്രമങ്ങള്‍ക്ക് വിധേയമായി. എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ വല്ലാതെ പാടുപെടുകയാണ് . ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാകുന്ന രീതിയിലായിരുന്നു കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍. അത് ഒരു വിഭാഗം മാധ്യമങ്ങള്‍ ഏറ്റെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരിനോട് ഒടുങ്ങാത്ത പകയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എങ്ങനെയെങ്കിലും എല്‍ഡിഎഫ് ഒഴിഞ്ഞുപോകണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. പരിഹാസ്യമായ കഥകള്‍ക്കെല്ലാം തങ്ങള്‍ വിചാരിച്ചാല്‍ വിശ്വാസ്യത സൃഷ്ടിക്കാന്‍ സാധിക്കുമെന്ന നിലയില്‍ വലിയ പ്രചാരണം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിഴിഞ്ഞം, ഗെയില്‍, ദേശീയ പാത തുടങ്ങിയവ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യാവസായിക രംഗത്ത് വലിയ കുതിച്ച് ചാട്ടം ഉണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. തനത് വളര്‍ച്ചാ നിരക്കില്‍ മൂന്ന് ഇരട്ടി വളര്‍ച്ച ഉണ്ടാക്കാന്‍ സാധിച്ചു. ക്ഷേമ പെന്‍ഷന്‍ കുടിശിക സമയ ബന്ധിതമായി കൊടുത്ത് തീര്‍ക്കും. ക്ഷേമ പെന്‍ഷന്റെ 98 ശതമാനവും നല്‍കുന്നത് സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏട്ടുവര്‍ഷത്തിനകം 8400 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുണ്ടാക്കൈ, ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിച്ചില്ല. കൃത്യമായ ഉത്തരം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല. ലഭിക്കേണ്ടത് എസ്ഡിആര്‍എഫിന്റെ ഫണ്ട് അല്ല. കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിലും സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.