സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം ദേശിയ നേതൃത്വം അംഗീകരിച്ചതോടെ തോമസ് കെ തോമസിനെ എൻസിപി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. എന്‍സിപി എസ് ദേശീയാദ്ധ്യക്ഷന്‍ ശരദ് പവാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. പി എം സുരേഷ് ബാബുവും പികെ രാജന്‍ മാസ്റ്ററുമാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായി പ്രവര്‍ത്തിക്കുകയായിരുന്നു ഇരുവരും. സംസ്ഥാന എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ നേതാക്കളെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചിച്ചിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷ പദവി സംബന്ധിച്ച തീരുമാനമായത്. മന്ത്രി എ കെ ശശീന്ദ്രന്‍, പി സി ചാക്കോ, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെയായിരുന്നു മുംബൈയിലേക്ക് വിളിപ്പിച്ചത്. പി സി ചാക്കോ രാജിവെച്ചതോടെയാണ് തോമസ് കെ തോമസിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.