11 December 2025, Thursday

‘സര്‍ഗപ്രഭ’ അനുമോദന സമ്മേളനം

ചാരുംമൂട്
July 10, 2023 12:36 pm

ജില്ലാ പഞ്ചായത്ത്  ഭരണിക്കാവ് ഡിവിഷൻ അംഗം നികേഷ് തമ്പിയുടെ നേതൃത്വത്തിൽ ‘സർഗ്ഗപ്രഭ — 2023’ എന്ന പേരിൽ ആദരവും അനുമോദനവും നടത്തി. എസ് എസ് എൽ സി, പ്ലസ് ടു, സി ബി എസ് സി, ഐ സി എസ് സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും ബിരുദ ‑ബിരുദാനന്തര റാങ്ക് ജേതാക്കൾക്കും വിവിധ മേഖലകളിലെ പ്രതിഭകൾക്കുമാണ് അനുമോദനവും ആദരവും നൽകിയത്.

സംസ്ഥാന നിയമസഭ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. എം എൽ എ മാരായ യു പ്രതിഭാഹരി, എം എസ് അരുൺകുമാർ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ എന്നിവർ വിദ്യാർത്ഥികളെയും പ്രതിഭകൾകളെയും അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ ബിജി പ്രസാദ്, ജി വേണു, കെ ദീപ, കെ ആർ അനിൽകുമാർ, സംഘാടക സമിതി ചെയർമാൻ നികേഷ് തമ്പി, എൻ മോഹൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.