ഓഗസ്റ്റ് 12,13 14 തീയ്യതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിൽ പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള രക്തപതാക കയ്യൂർ സഖാക്കളുടെ സ്മരണകൾ ഇരമ്പുന്ന ചൂരിക്കാടൻ സ്മൃതി മണ്ഡപത്തിൽ വെച്ച് പാർട്ടിയുടെ മുതിർന്ന നേതാവ് പി എ നായർ എഐവൈഎഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്തിന് കൈമാറും. തുടന്ന് വാഹനങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിൽ എത്തിക്കും. സംഘടക സമിതി രൂപീകരണ യോഗം ജില്ലാ കൗണ്‍സില്‍ അംഗം എ അമ്പൂഞ്ഞി ഉദ്ഘാടനം ചെയ്തു. സി വി വിജയരാജ് അധ്യക്ഷത വഹിച്ചു. പി വിജയകുമാർ, മണ്ഡലം സെക്രട്ടറി എം ഗംഗാധരൻ, മുതിർന്ന നേതാവ് പി എ നായർ എന്നിവർ സംസാരിച്ചു. കെ രാജൻ സ്വാഗതം പറഞ്ഞു. സംഘടക സമിതി ഭാരവാഹികളായി സി വി വിജയരാജ് (ചെയർമാൻ), രാമചന്ദ്രൻ കയ്യൂർ, കെ രാജൻ (കൺവീനർ), കെ പ്രമീത (ജോയിന്റ് കണ്‍വീനര്‍).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.