23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങള്‍ക്ക് മാത്രം ചെലവ് ഓരോ 15 വർഷവും 10,000 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
January 20, 2024 9:47 pm
ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തിയാൽ ഓരോ 15 വർഷത്തിലും 10,000 കോടി രൂപ വോട്ടിങ് യന്ത്രങ്ങള്‍ക്ക് ചെലവഴിക്കേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ.
ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തന കാലാവധി 15 വര്‍ഷമാണ്. ഓരോ 15 വര്‍ഷത്തിലും ഇവിഎം മാറ്റേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
ഈ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇന്ത്യയിലുടനീളം 11.80 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. ഒരേസമയം ലോക്‌സഭാ, നിയമസഭാ വോട്ടെടുപ്പ് നടക്കുമ്പോൾ ഓരോ പോളിങ് സ്റ്റേഷനിലും രണ്ട് സെറ്റ് ഇവിഎമ്മുകൾ ആവശ്യമായി വരും. തെരഞ്ഞെടുപ്പ് ദിവസം ഉൾപ്പെടെ പോളിങ്ങിന്റെ വിവിധ ഘട്ടങ്ങളിൽ കേടാകുന്ന ഇവിഎമ്മുകള്‍ക്ക് പകരം യൂണിറ്റുകളും കരുതേണ്ടിവരും.
കൂടുതല്‍ പോളിങ്, സുരക്ഷാ ഉദ്യോഗസ്ഥര്‍, വാഹനങ്ങള്‍, സംഭരണ സൗകര്യങ്ങള്‍ എന്നിവയും ആവശ്യമായി വരും. ഇക്കാരണങ്ങളാല്‍ 2029ഓടെയേ രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ കഴിയൂ. ഇതിനായി ഭരണഘടനയിലെ അഞ്ച് ആര്‍ട്ടിക്കിളുകളില്‍ ഭേദഗതി വരുത്തേണ്ടിവരുമെന്നും കത്തില്‍ വിശദമാക്കുന്നു.
അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് നിയമ കമ്മിഷന്‍ അടുത്തയാഴ്ച സമര്‍പ്പിക്കും. കമ്മിഷന് ഇക്കാര്യത്തില്‍ അനുകൂല നിലപാടാണെന്നാണ് സൂചന. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലവനായ സമിതി റിപ്പോര്‍ട്ട് പരിശോധിക്കും. എന്നാല്‍ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നും ശക്തമായി എതിര്‍ക്കുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കുന്നു.

46.75 ലക്ഷം ഇവിഎം

കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്)  മെഷീനുകൾ എന്നിവ ഉള്‍പ്പെടുന്നതാണ് ഇവിഎം. ബാലറ്റ് യൂണിറ്റിന് 7900 രൂപയും കണ്‍ട്രോള്‍ യൂണിറ്റിന് 9800 രൂപയും വിവിപാറ്റിന് 16,000 രൂപയും ചെലവുവരും. നിലവിലെ എസ്റ്റിമേറ്റ് പ്രകാരം ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ കുറഞ്ഞത് 46,75,100 ബാലറ്റ് യൂണിറ്റുകളും 33,63,300 കൺട്രോൾ യൂണിറ്റുകളും 36,62,600 വിവിപാറ്റ് മെഷീനുകളും വേണ്ടിവരും.
Eng­lish Sum­ma­ry: ₹ 10,000 Crore Every 15 Years — Cost Of One Nation, One Election
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.