13 December 2025, Saturday

Related news

December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025

രാജ്യത്ത് റോഡപകടങ്ങളില്‍ മരിച്ചത് 1.73 ലക്ഷം പേര്‍

46 ശതമാനം ഇരുചക്രവാഹന യാത്രക്കാര്‍
Janayugom Webdesk
ന്യൂഡല്‍ഹി
October 2, 2025 9:28 pm

രാജ്യത്ത് റോഡപകടങ്ങളില്‍ മരിച്ചത് 1.73 ലക്ഷം പേര്‍. 4.47 ലക്ഷം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 46 ശതമാനം പേരും ഇരുചക്ര വാഹന യാത്രികര്‍. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ട 2023ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത വേഗതയും അശ്രദ്ധമായി വാഹനമോടിക്കുന്നതുമാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളായി പറയുന്നത്.

2023 ല്‍ മാത്രം 4,64,029 റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 17,261 അപകടങ്ങളുടെ വര്‍ധന. മരണസംഖ്യയിലും 1.6 ശതമാനം വര്‍ധനയുണ്ട്. 2022 ല്‍ 1,71,100 പേര്‍ വിവിധ റോഡപകടങ്ങളില്‍ മരിച്ചുവെങ്കില്‍ 2023ല്‍ ഇത് 1,73,826 ആയി ഉയര്‍ന്നു.
95,984 കേസുകള്‍ (20.7) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് വൈകുന്നേരം ആറിനും ഒമ്പതിനും ഇടയ്ക്കാണ്. മൂന്നിനും ആറിനും ഇടയ്ക്ക് 80482 (17.3) കേസുകളും ഉച്ചയ്ക്ക് 12നും വൈകുന്നേരം മൂന്നിനും ഇടയ്ക്ക് 69,397 (15) കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇരുചക്ര വാഹനാപകടങ്ങളില്‍ 79,533 പേരാണ് മരിച്ചത്. 27,586 കാല്‍നട യാത്രക്കാരും വിവിധ അപകടങ്ങളിലായി മരിച്ചു. എസ്‌യുവി, കാര്‍, ജീപ്പ് എന്നിവ മൂലമുണ്ടായ അപകടങ്ങളില്‍ 24,776 ജീവനുകളാണ് പൊലിഞ്ഞത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ ഇരുചക്രയാത്രക്കാര്‍ അപകടത്തില്‍ മരിച്ചത്, (11,490 മരണം). രണ്ടാമത് യുപിയിലാണ്, 8370.

റോഡപകടങ്ങളെ തുടര്‍ന്ന് പരിക്കേല്‍ക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. മോശം കാലാവസ്ഥാ, മദ്യം-മയക്കുമരുന്ന് ഉപയോഗിച്ചശേഷമുള്ള ഡ്രൈവിങ്, മൃഗങ്ങള്‍ റോഡിന് കുറുകെ ചാടല്‍ ഇങ്ങനെ വാഹനാപകടങ്ങളുടെ കാരണങ്ങള്‍ വ്യത്യസ്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.