9 January 2025, Thursday
KSFE Galaxy Chits Banner 2

10.2 ടണ്‍ പാഴ് വസ്തുക്കളും പണമാക്കി മാറ്റി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്

Janayugom Webdesk
നെടുങ്കണ്ടം
January 16, 2023 3:46 pm

പാഴ് വസ്തുക്കള്‍ പണമാക്കി മാറ്റി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത്. രണ്ടു മാസത്തിനിടയില്‍ ശേഖരിച്ച് തരം തിരിച്ച 10.2 ടണ്‍ പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ വിറ്റഴിച്ച് ഇരട്ടയാര്‍ പഞ്ചായത്തിലെ ഹരിത കര്‍മസേന നേടിയത് 1.40 ലക്ഷം രൂപ. ജില്ലയില്‍ ആദ്യമായാണ് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ഹരിതസേന ആക്രി വ്യാപാരം നടത്തുന്നത്. വാത്തിക്കുടി , ഇരട്ടയാര്‍ പഞ്ചായത്തുകളിലെ വീടുകളില്‍ നിന്നും മറ്റും സേനാംഗങ്ങള്‍ ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ ഒന്‍പത് ഇനങ്ങളായി തരംതിരിച്ചാണ് ഹരിതകര്‍മ്മ സേന വില്‍പ്പന നടത്തിയത്. 

ഒരു പാഴ് വസ്തുവും വലിച്ചെറിയപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി ഗുളികകളുടെ സ്ട്രിപ്പടക്കം ഏറ്റെടുക്കുന്നുണ്ടെന്നും മറ്റേത് ഏജന്‍സിയും നല്‍കുന്നതിനേക്കാള്‍ കൂടിയ വിലയാണ് നല്‍കുന്നതെന്നും ഹരിത കര്‍മ സേനയുടെ ഭാരവാഹികളായ പി ടി നിഷമോള്‍, ലിജിയമോള്‍ ജോസഫ് എന്നിവര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ മാലിന്യ സംസ്‌കരണത്തില്‍ പഞ്ചായത്തിലെ ഹരിത കര്‍മ സേന മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയെന്നും മാലിന്യത്തില്‍ നിന്നും വരുമാനവും നേടാനാണ് ശ്രമമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി പറയുന്നു. ഇരട്ടയാര്‍ പഞ്ചായത്ത് പാഴ് വസ്തുക്കള്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നിലവില്‍ പാമ്പാടുംപാറ, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, കാമാക്ഷി പഞ്ചായത്തുകളും ആവശ്യമായി വന്നിട്ടുണ്ട്.

Eng­lish Sum­ma­ry: 10.2 tons of waste mate­r­i­al has been con­vert­ed into cash by Tan­na­yar Gram Panchayat

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.