25 February 2026, Wednesday

Related news

February 23, 2026
February 17, 2026
February 14, 2026
February 13, 2026
February 6, 2026
February 5, 2026
February 5, 2026
January 29, 2026
January 24, 2026
January 21, 2026

10.91 കോടിയുടെ വാച്ചോ? ആനന്ത് അംബാനി മെസിക്ക് സമ്മാനിച്ച വാച്ച് ചര്‍ച്ചയാകുന്നു

Janayugom Webdesk
മുംബൈ
December 17, 2025 4:28 pm

അര്‍ജന്റീനിയൻ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് കോടികളുടെ വിലമതിക്കുന്ന സമ്മാനം നല്‍കി ആനന്ത് അംബാനി. റിച്ചാര്‍ഡ് മില്ലെയുടെ ആർ.എം 003‑വി2 എന്ന ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വാച്ചാണ് മെസിക്ക് സമ്മാനിച്ചത്. ലോകത്ത് റിച്ചാര്‍ഡ് മില്ലെ പുറത്തിറക്കിയ 12 പീസ് വാച്ചുകളില്‍ ഒന്നാണിത്. 10.91 കോടി രൂപയാണ് ഈ അത്യാഡംബര വാച്ചിന്റെ വില. ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ വന്‍താരയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ആഡംബര വാച്ച് ആനന്ത് മെസിക്ക് സമ്മാനിച്ചത്. കൂടാതെ മെസിക്കൊപ്പമുള്ള ചിത്രങ്ങളും അനന്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.