25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024

എംഎല്‍എയ്ക്ക് 10 കോടി, മന്ത്രിസ്ഥാനം ; ജാർഖണ്ഡ് പിടിക്കാന്‍ ബിജെപി വാഗ്ദാനം

Janayugom Webdesk
ന്യൂഡല്‍ഹി
August 1, 2022 11:36 am

ജാർഖണ്ഡിലെ ജെഎംഎം ‚ആർജെഡി കോൺഗ്രസ്‌ സഖ്യസർക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഓരോ എംഎൽഎയ്ക്കും 10 കോടി രൂപയും മന്ത്രിസ്ഥാനവും വാ​ഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തല്‍. മുതിര്‍ന്ന ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ സർമ്മയ്ക്കാണ് ജാർഖണ്ഡ് പിടിക്കാനുള്ള നീക്കത്തിന്റെ ചുമതല. പണവുമായി ജാർഖണ്ഡിലെ മൂന്ന് കോൺ​ഗ്രസ് എംഎൽഎമാർ പിടിയിലായതിന് പിന്നാലെയാണ് പ്രമുഖ കോണ്‍​ഗ്രസ് നേതാവും മന്ത്രിയുമായ ആലംഗീർ ആലവും മറ്റ് ചില നേതാക്കളും അട്ടിമറി നീക്കം വെളിപ്പെടുത്തിയത്.

ബിജെപി നേതാക്കള്‍ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മറ്റൊരു കോൺ​ഗ്രസ് എംഎൽഎ കുമാർ ജയമംഗൾ സിങ് വെളിപ്പെടുത്തികൊൽക്കത്തയിലേക്ക് വരാൻ ആവശ്യപ്പെട്ടു. കൂറുമാറാൻ 10 കോടിരൂപയും ആരോ​ഗ്യമന്ത്രി സ്ഥാനവും വാ​ഗ്ദാനം ചെയ്തു. ഹിമന്ത ബിശ്വ സർമ്മയുമായി കൂടിക്കാഴ്ച നടത്താൻ അവിടെനിന്ന് ഗുവാഹത്തിയിലേക്ക് പോകാനായിരുന്നു പദ്ധതികുമാർ ജയമംഗൾ വെളിപ്പെടുത്തി. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതിന് കുമാർ ജയമംഗൾ പൊലീസില്‍ പരാതി നല്‍കി.

ജാർഖണ്ഡിലെ 81 അംഗ സഭയിൽ ജെഎംഎം 30, കോൺഗ്രസ്‌ 16, ആർജെഡി ഒന്ന്‌, ബിജെപി 25 എന്നിങ്ങനെയാണ് കക്ഷിനില. ഖനന ലൈസൻസ്‌ അഴിമതിക്കേസില്‍ ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറനെ രാഷ്‌ട്രീയമായി സ്വാധീനിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.പണവുമായി അറസ്റ്റിലായ എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കച്ചാപ്പ്, നമൻ ബിക്സൽ കോംഗാരി എന്നിവരെ കോൺ​ഗ്രസിൽനിന്ന് പുറത്താക്കി. അന്വേഷണം സിഐഡി ഏറ്റെടുത്തു. 50 ലക്ഷമാണ് കാറിൽനിന്ന് കണ്ടെത്തിയതെന്ന് റിപ്പോർട്ടുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Eng­lish Sum­ma­ry: 10 crores for MLA, min­is­te­r­i­al post; BJP promis­es to cap­ture Jharkhand

You may also like this video:

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.