29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 29, 2024
December 29, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 27, 2024
December 27, 2024

മഹാരാഷ്ട്രയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം

Janayugom Webdesk
മുംബൈ
January 13, 2023 12:29 pm

മഹാരാഷ്ട്രയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. നാസിക്-ഷിര്‍ദി ഹൈവേയില്‍ പഠാരെയിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സിന്നാര്‍ റൂറല്‍ ആശുപത്രിയിലും സിന്നാറിലെ യശ്വന്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. 

താനെ ജില്ലയിലെ അംബര്‍നാഥില്‍ നിന്ന് പുറപ്പെട്ട സ്വകാര്യ ആഡംബര ബസ് അഹമ്മദ്നഗര്‍ ജില്ലയിലെ ക്ഷേത്രനഗരമായ ഷിര്‍ദിയിലേക്ക് പോകുന്ന വഴിക്കാണ് അപകടം നടന്നത്. മുംബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ നാസിക്കിലെ സിന്നാര്‍ തഹ്സിലിലെ പതാരെ ശിവറിന് സമീപം രാവിലെ ഏഴ് മണിയോടെയാണ് അപകടം. 

മരിച്ചവരില്‍ ഏഴ് സ്ത്രീകളും രണ്ട് ചെറിയ ആണ്‍കുട്ടികളും ഒരു പുരുഷനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Eng­lish Summary:10 killed in bus-truck col­li­sion in Maharashtra
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.