18 February 2026, Wednesday

Related news

February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 9, 2026
February 7, 2026

യുപിയില്‍ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് 10 തൊഴിലാളികൾക്ക് ദാരുണാന്ത്യം

Janayugom Webdesk
ലഖ്‌നൗ
October 4, 2024 11:14 am

ഉത്തർപ്രദേശിലെ മിർസാപൂരിൽ ട്രാക്ടറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് തൊഴിലാളികൾ മരിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കച്വ അതിർത്തിക്കടുത്തുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

13 തൊഴിലാളികളുമായി വാരണാസിയിലേക്ക് പോകുകയായിരുന്ന ട്രാക്ടർ ട്രെയിലർ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. 10 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഭാദോഹി ജില്ലയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു തൊഴിലാളികൾ. വാരണാസിയിലെ ഗ്രാമമായ മിർസാമുറാദിലേക്കാണ് അവർ പോയതെന്ന് പൊലീസ് പറഞ്ഞു.മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് അയച്ചിട്ടുണ്ടെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.