22 January 2026, Thursday

Related news

December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025

പശ്ചിമേഷ്യന്‍ യുദ്ധഭീതി ഓഹരി വിപണിയില്‍ 10 ലക്ഷം കോടിയുടെ നഷ്ടം

Janayugom Webdesk
മുംബൈ
October 3, 2024 11:02 pm

പശ്ചിമേഷ്യന്‍ യുദ്ധഭീതിയില്‍ ഇന്ത്യന്‍ ഓഹരിവിപണികള്‍ തകര്‍ന്നടിഞ്ഞു. ഒരു ദിവസംകൊണ്ട് മാത്രം നിക്ഷേപകര്‍ക്ക് 10 ലക്ഷം കോടി നഷ്ടമായി.
സെൻസെക്സ് 1,769.19 പോയിന്റ് നഷ്ടത്തിൽ 82,497.10 ലും നിഫ്റ്റി 546.80 പോയിന്റ് താഴ്ന്ന് 25,250.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ സൂചികകളിലെല്ലാം തകര്‍ച്ച നേരിട്ടു. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധന, ഊഹക്കച്ചവടക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സെബി തീരുമാനം തുടങ്ങിയ ഘടകങ്ങളും വിപണി തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. വിദേശനിക്ഷേപകരുടെ വില്പന സമ്മര്‍ദവും ചൈനീസ് വിപണിയിലേക്ക് ആഗോള നിക്ഷേപകർ കൂടുതല്‍ താല്പര്യം കാട്ടിയതും ഇന്ത്യന്‍ ഓഹരിവിപണികള്‍ക്ക് തിരിച്ചടിയായി. 

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 464.3 ലക്ഷം കോടിയായി താഴ്ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ‌്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എല്‍ ആന്റ് ടി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് സെന്‍സെക്സ് ഓഹരികളില്‍ പ്രധാനമായും തകര്‍ച്ച നേരിട്ടത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഐഒസി, ജിഎസ‌്പിഎല്‍ എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം. നിഫ്റ്റി ഓയില്‍ ആന്റ് ഗ്യാസ് സൂചിക 1.2 ശതമാനത്തിലധികം ഇടിവ് നേരിട്ടു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.