23 February 2026, Monday

Related news

February 23, 2026
February 22, 2026
February 20, 2026
February 17, 2026
February 6, 2026
February 3, 2026
February 2, 2026
January 31, 2026
January 26, 2026
January 12, 2026

സപ്ലൈകോ സിഗ്നേച്ചർ മാർട്ടിൽ രണ്ടു ദിവസത്തെ വിറ്റുവരവ് 10 ലക്ഷം രൂപ

Janayugom Webdesk
കോട്ടയം
February 23, 2026 10:22 pm

കോട്ടയത്ത് പുതിയതായി തുറന്ന സപ്ലൈകോയുടെ സിഗ്നേച്ചർ മാർട്ടിൽ തിരക്കേറുന്നു. തിരുനക്കര മൈതാനത്തിന് എതിർവശത്ത് ഫെബ്രുവരി 20ന് ഉദ്ഘാടനം ചെയ്ത സിഗ്നേച്ചർ മാർട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 വരെ 10.04 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി. 2.35 ലക്ഷം രൂപയുടെ സബ്സിഡി സാധനങ്ങളും 7.69 ലക്ഷം രൂപയുടെ സബ്സിഡിയിതര സാധനങ്ങളുമാണ് വിറ്റത്. ആദ്യദിവസം ഉച്ചയ്ക്കു ശേഷം തുടങ്ങിയ വിൽപനയിൽ 1.73 ലക്ഷം രൂപയും രണ്ടാം ദിവസം 6.66 ലക്ഷം രൂപയുമാണ് ലഭിച്ചത്. ഞായറാഴ്ച അവധിയായിരുന്നു. 

മുൻപ് ഇവിടെ പ്രർത്തിച്ചിരുന്ന സപ്ലൈകോ ഹൈപ്പർ മാർക്കറ്റാണ് ആധുനിക ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്ന സിഗ്നേച്ചർ മാർട്ടായി ഉയർത്തിയത്. കോർപ്പറേറ്റ് റീട്ടെയിൽ വിൽപനശാലകളോട് കിടപിടിക്കുന്ന രീതിയിലുള്ള സൗകര്യങ്ങൾക്കു പുറമേ, സിഗ്നേച്ചർ മാർട്ടിൽ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവുമുണ്ട്. ഡെവൺ, കിച്ചൻ ട്രഷേഴ്സ്, വിപ്രോ എന്നിവയുടെ സഹകരണത്തോടെയാണ് സിഗ്നേച്ചർ മാർട്ട് സപ്ലൈകോ സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ രണ്ടാമത്തെ സിഗ്നേച്ചർ മാർട്ട് ആണിത്. ആദ്യ സിഗ്നേച്ചർ മാർട്ട് തലശ്ശേരിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.