
നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ പത്ത് സ്കൂളുകളിൽ ആധുനിക സാങ്കേതിക വിദ്യയോടെയുള്ള ഇൻറ്റാക്ടീവ് ക്ലാസ് റൂം പഠന രീതിയ്ക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ അധ്യക്ഷത വഹിച്ചു. ഒരു സ്കൂളിൽ ഒരു ക്ലാസ് മുറി എന്ന രീതിയിലാണ് പത്ത് സ്കൂളുകളിൾ പ്രാഥമികമായി പദ്ധതി നടപ്പിലാക്കിയത്. ഓരോ ക്ലാസ് മുറിയ്ക്കും 2 ലക്ഷം രൂപ വീതം 20 ലക്ഷം രൂപ അടങ്കലിലാണ് പദ്ധതി പൂർത്തീകരിച്ചത്. ആംപ്ലിഫയർ സെറ്റ്, വൈറ്റ് ബോർഡ് മാഗ്നറ്റിക് സെെസ്, ഇൻറ്റാക്ടീവ് പാനൽ ട്രോളി, ടോപ്പ് ഇൻറ്റാക്ടീവ് പാനൽ എക്സിക്യൂട്ടീവ് ടേബിൾ എന്നിവ അടങ്ങുന്നതാണ് സ്മാർട്ട് ക്ലാസ് റൂം. ആധുനിക വിവര സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എ ഐ സാങ്കേതിക ഉപയഗപ്പെടുത്താൻ കഴിയുന്ന തരത്തിൽ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
നഗരസഭ പരിധിയിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ, മുഹമ്മദൻസ് ബോയ്സ്, ഗേൾസ് ഹൈസ്കൂൾ, ആര്യാട് സ്കൂൾ, പൂന്തോപ്പിൽ ഭാഗം സ്കൂൾ, തിരുവമ്പാടി യുപി സ്കൂൾ, എസ്ഡിവി ജെബി സ്കൂൾ, കളർകോട് എൽപിഎസ്, കളർകോട് യുപിഎസ്, മുഹമ്മദനൻസ് എച്ച്എസ് എൽപിഎസ് എന്നീ സ്കൂളുകളിലെ ഓരോ ക്ലാസ് റൂമുകളാണ് പ്രാഥമിക ഘട്ടത്തിൽ പദ്ധതി പൂർത്തീകരിക്കുന്നത്. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ എം ആർ പ്രേം, എ എസ് കവിത, സ്ഥിരം സമിതി അംഗങ്ങളായ ബി നസീർ, സിമി ഷാഫിഖാൻ, ഗോപിക വിജയ പ്രസാദ്, നിർവ്വഹണ ഉദ്യോഗസ്ഥ നസിയ, പിടിഎ പ്രസിഡന്റ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആർ വിനിത സ്വാഗതവും സ്കൂൾ പ്രഥമാധ്യാപിക മേരി ആഗ്നസ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.