28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
January 7, 2024
September 29, 2023
September 6, 2023
August 12, 2023
June 24, 2023
February 8, 2023
December 20, 2022
December 2, 2022

പുലിയുടെ ആക്രമണത്തിൽ 10 വയസുകാരന് ദാരുണാന്ത്യം

Janayugom Webdesk
ബിജ്‌നോർ
September 29, 2023 7:01 pm

പുലിയുടെ ആക്രമണത്തിൽ 10 വയസുകാരൻ മരിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് സംഭവം. വീടിന് സമീപത്തെ കടയില്‍ പോയി മടങ്ങിവരുമ്പോള്‍ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിക്കായിരുന്നു സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടി എത്തിയ നാട്ടുകാര്‍ ബഹളം വച്ചതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ധംപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും പുലിയെ ഉടൻ പിടികൂടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Eng­lish Sum­ma­ry: 10-Year-Old Boy Mauled To Death By Leop­ard In UP
You may also like this video

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.