3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 2, 2025
April 2, 2025
April 1, 2025
March 29, 2025
March 28, 2025
March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025

ബാങ്ക് കൊള്ളയടിച്ച്‌ 10 വയസുകാരന്‍; തിരച്ചില്‍ ആരംഭിച്ച് പൊലീസ്

Janayugom Webdesk
പട്ന
July 25, 2023 10:43 pm

ബിഹാറില്‍ ബാങ്ക് കൊള്ളയടിച്ച്‌ 10 വയസുകാരന്‍. ബക്‌സര്‍ ജില്ലയിലെ ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നുമാണ് പത്തുവയസുകാരന്‍ പണം കവര്‍ന്നത്. കൗണ്ടറില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കുട്ടി ഓടിരക്ഷപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയായിരുന്നു സംഭവം. ഒരു സ്ത്രീയ്‌ക്കൊപ്പമാണ് കുട്ടി ബാങ്കില്‍ എത്തിയത്. ഉച്ചയ്ക്ക് 12.45 ഓടെ സഹപ്രവര്‍ത്തകനോട് സംസാരിക്കാന്‍ കാഷ്യര്‍ എഴുന്നേറ്റ തക്കം നോക്കിയായിരുന്നു കവര്‍ച്ച. കാഷ്യര്‍ എഴുന്നേറ്റയുടന്‍, കുട്ടി കൗണ്ടറില്‍ നിന്ന് ഒരു ലക്ഷം രൂപയുമെടുത്ത് പുറത്തേക്ക് ഓടി. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചീഫ് ബ്രാഞ്ച് മാനേജര്‍ പറഞ്ഞു.

Eng­lish Sum­ma­ry: 10-year-old boy robs bank; The police have start­ed a search

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.