22 January 2026, Thursday

Related news

January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025

10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; വൈദികനെതിരെ പരാതി

Janayugom Webdesk
തിരുവനന്തപുരം
June 28, 2023 3:15 pm

വിഴിഞ്ഞം അടിമലതുറയിൽ രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ 26 ന് ആറു മണിയോടെ ആണ് കേസിനാസ്പദമായ സംഭവമെന്ന്  വിഴിഞ്ഞം പൊലീസ് പറഞ്ഞു.

ജോലി കഴിഞ്ഞ് തിരികെ എത്തിയ രക്ഷിതാക്കൾ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്. തിങ്കളാഴ്ച രാത്രി തന്നെ രക്ഷിതാക്കൾ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. പോക്‌സോ വകുപ്പ് പ്രകാരം എന്ന് രാത്രി തന്നെ കേസെടുത്ത അന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ കുട്ടി നൽകിയ മൊഴിയിൽ ഏത് വൈദികനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്.

അടിമലതുറ ഇടവകയുമായി ബന്ധപ്പെട്ട വൈദികർ അല്ല കൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. നിലവിൽ സംശയ നിഴലിൽ ഉള്ളവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. ഇന്നലെ ഫോറൻസിക് സംഘം പീഡനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

eng­lish summary;10-year-old sub­ject­ed to unnat­ur­al tor­ture; Police reg­is­tered a com­plaint against the priest

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.