
വിദ്വേഷ പ്രസംഗത്തിന് കടുത്ത ശിക്ഷാ നടപടിയുമായി കര്‍ണാടക സര്‍ക്കാല്‍. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗത്തിനും വിദ്വേഷ കുറ്റകൃത്യം തടയുന്നതിനുമാ നിയമസഭയില്‍ അവതരിപ്പിച്ച ദി കര്‍ണാടക ഹേറ്റ് സ്പീച്ച് ആന്റ് ഹേറ്റ് ക്രൈംസ് (പ്രിവന്‍ഷന്‍) ബില്‍ 2025 പ്രകാരം 10 വര്‍ഷം തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
പൊതുസ്ഥലങ്ങളിലെ വിദ്വേഷ പ്രസ്താവനകള്‍ നിയന്ത്രിക്കുക, വിദ്വേഷം പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ ഉള്ളടം തടയുക എന്നിവ ബില്ലില്‍ ഉള്‍പ്പെടുന്നു. മുന്‍വിധിയോടെ, താല്പര്യം മുന്‍നിര്‍ത്തി ഒരു വ്യക്തി (ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ), ഗ്രൂപ്പ് , വര്‍ഗം, സമൂഹം എന്നിവര്‍ക്കെതിരെ മുറിപ്പെടുത്തുക, ഭിന്നതയുണ്ടാക്കുക എന്നീ ലക്ഷ്യങ്ങളോടെയുളള വാമൊഴിയായോ, ദൃശ്യമായോ, ഇലക്ട്രോണിക്സ് ആവിഷ്കാകരങ്ങളിലോ ഉള്ള വിഷയങ്ങളെ ബില്‍ വിശാലമായി നിര്‍വചിക്കുന്നു.
മതം, വംശം, ജാതി, സമൂഹം, ലിംഗഭേദം, ലൈംഗികത, ജനന സ്ഥലം, താമസസ്ഥലം, ഭാഷ, വൈകല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള കുറ്റങ്ങളും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിദ്വേഷ കുറ്റകൃത്യം എന്നതില്‍ വിദ്വേഷ പ്രസംഗം നിര്‍മ്മിക്കല്‍, പ്രസിദ്ധീകരിക്കല്‍, പ്രചരിപ്പിക്കല്‍, പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യമായി കുറ്റം ചെയ്യുന്നവര്‍ക്ക് ഒന്ന് മുതല്‍ ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും ചുമത്തും. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യത്തിന് രണ്ട് വര്‍ഷം മുതല്‍ തടവും ഒരു ലക്ഷം രൂപയുമാണ് പിഴ. ബില്ലിന് കീഴിലുള്ള എല്ലാ കുറ്റകൃത്യങ്ങളിലും കേസെടുക്കവുന്നതാണ്. ഈ കേസുകളില്‍ ജാമ്യം ലഭിക്കില്ല. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലാവും വിചാരണ നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.