
ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതിനെതിരെ രാജ്യസഭയിൽ രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. ഇൻഷുറൻസ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ നിക്ഷേപം അനുവദിച്ചതുകൊണ്ട് മാത്രം ഇൻഷുറൻസ് മേഖല ശക്തിപ്പെടില്ലെന്നും കേന്ദ്ര സർക്കാരിന്റെ ധാരണ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ 74 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടും 32 ശതമാനം പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒമ്പതോളം വിദേശ കമ്പനികൾ ഇതിനകം ഇന്ത്യൻ ഇൻഷുറൻസ് മാർക്കറ്റിൽ നിന്ന് പിന്മാറിക്കഴിഞ്ഞു. വിദേശ കമ്പനികൾ ലാഭം മാത്രം ലക്ഷ്യമിട്ട് ഉന്നതർക്ക് പിന്നാലെ മാത്രമേ പോകൂ എന്നും സാധാരണക്കാരെ പരിഗണിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ ബിൽ സാധാരണക്കാരോടുള്ള വലിയ വഞ്ചനയാണെന്നും അത് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിട്ടുള്ള ‘ശാന്തി ബിൽ’ ചർച്ചകൾക്കൊടുവിൽ ലോക്സഭ പാസാക്കി. വിബി ജി റാം ജി ബില്ലിനെക്കുറിച്ചും സഭയിൽ ചർച്ചകൾ നടന്നു. സുപ്രധാന ബില്ലുകളിൽ പരമാവധി ചർച്ചകൾ അനുവദിക്കാമെന്ന് സ്പീക്കർ ഉറപ്പുനൽകി. സഭയിൽ മുന്നൂറോളം അംഗങ്ങൾ ഹാജരുണ്ടെങ്കിൽ പത്ത് മണിക്കൂർ വരെ ചർച്ചയ്ക്കായി അനുവദിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.