30 June 2024, Sunday
KSFE Galaxy Chits

Related news

June 28, 2024
June 22, 2024
June 20, 2024
May 22, 2024
May 6, 2024
April 28, 2024
March 20, 2024
February 18, 2024
February 13, 2024
January 21, 2024

കേരളത്തിൽ 100 കൂൺ ഗ്രാമങ്ങൾ; ഉദ്ഘാടനം ഇന്ന് പുനലൂരില്‍

Janayugom Webdesk
തിരുവനന്തപുരം
June 28, 2024 9:30 am

സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ മുഖേന കൂണ്‍ ഗ്രാമം പദ്ധതി നടപ്പാക്കുന്നു. സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് പുനലൂര്‍ അഞ്ചല്‍ ഏരൂരിലെ ഓയിൽ പാം ഇന്ത്യാ ലിമിറ്റ്ഡ് പാം വ്യൂ കൺവെൻഷൻ സെന്ററിൽ കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. എംഎൽഎ പി എസ് സുപാല്‍ അധ്യക്ഷത വഹിക്കും. കൂൺ കൃഷിയിൽ മാതൃകാപരമായ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനത്തെ മികച്ച കർഷകരെ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ആദരിക്കും. ഉദ്‌ഘാടനത്തോടനുബന്ധിച്ച് കാർഷിക സെമിനാറുകളും, കാർഷിക പ്രദർശന വിപണന മേളയും സംഘടിപ്പിക്കും. 

ഉല്പാദനം, സംസ്കരണം, മൂല്യവർധനവ്, വിപണനം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി നടപ്പിലാക്കുന്ന ബൃഹദ് പദ്ധതിയാണ് കൂൺഗ്രാമം. കാർഷികമേഖലയിൽ സ്ത്രീകൾക്കും യുവാക്കൾക്കും ഉൾപ്പെടെ സർക്കാർ സഹായത്തോടെ സംസ്ഥാന വ്യാപകമായി 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100 ചെറുകിട കൂൺ ഉല്പാദന യൂണിറ്റുകൾക്ക് പുറമേ രണ്ട് വൻകിട യൂണിറ്റും, ഒരു വിത്തുല്പാദന യൂണിറ്റ്, മൂന്ന് സംസ്കരണ യൂണിറ്റ്, രണ്ട് പായ്ക്ക് ഹൗസ്, 10 കമ്പോസ്റ്റിങ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ കർഷകർക്കായി സമഗ്രമായ പരിശീലന പരിപാടികളും നടപ്പിലാക്കും.

കതിർ വെബ് പോർട്ടലും മൊബൈൽ ആപ്പും; ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ കാർഷിക വിവരങ്ങളും ഒരൊറ്റ പ്ലാറ്റ് ഫോമിൽ സംയോജിപ്പിച്ച കേരള അഗ്രികൾച്ചറൽ ടെക്നോളജി ഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി (കതിർ) യുടെ ഭാഗമായ വെബ് പോർട്ടലും മൊബൈൽ ആപ്പും അടുത്ത മാസത്തോടെ പ്രവർത്തിച്ചു തുടങ്ങുമെന്ന് മന്ത്രി പി പ്രസാദ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടം മനസിലാക്കാനും അതടിസ്ഥാനമാക്കിയുള്ള പ്രാദേശിക ആസൂത്രണം നടത്താനും കതിരിലൂടെ സാധിക്കുമെന്ന് മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു. 

Eng­lish Sum­ma­ry: 100 mush­room vil­lages in Ker­ala; Inau­gu­ra­tion today at Punalur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.