കേന്ദ്രബജറ്റിൽ ഇത്തവണയും കേരളത്തിന് അവഗണന. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം ഉറപ്പാക്കി. ഇതോടെ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ കമ്പനികള്‍ ആധിപത്യമുറപ്പിക്കാനുള്ള സാഹചര്യം ഒരുങ്ങിയിട്ടുണ്ട് . സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് തുല്യമാണ് 100 ശതമാനം വിദേശ നിക്ഷേപം സാധ്യമാക്കുന്നതും. പന്ത്രണ്ട് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ഇനി മുതൽ ആദായ നികുതി അടക്കേണ്ടതില്ലെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരമൻ പറഞ്ഞു.
പുതിയ ആദായ നികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിന് വാരിക്കോരി നല്‍കിയുള്ള ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. ബീഹാറിന് ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്, മഖാന കര്‍ഷകര്‍ക്കായി മഖാന ബോര്‍ഡ്, പട്‌ന എയര്‍പോര്‍ട്ട് വികസിപ്പിക്കും. ഓൻട്രപ്രനർഷിപ് ആൻഡ് മാനേജ്മെന്റ് സ്ഥാപിക്കും. ബിഹാറിൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.