18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

100 ശതമാനം വിവിപാറ്റ് പരിശോധന; എതിര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2023 8:55 pm

വിവിപാറ്റ് സംവിധാനം പൂര്‍ണമായി നടപ്പാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. 100 ശതമാനം വിവിപാറ്റ് എന്നത് പഴയ പേപ്പര്‍ വോട്ടിങ് സമ്പ്രദായത്തിലേക്കുള്ള തിരികെപോക്കാണെന്നും കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. വിവിപാറ്റ് സംവിധാനം പരിശോധിച്ച് വോട്ട് ശരിയായി രേഖപ്പെടുത്തി എന്ന് ഉറപ്പാക്കുന്നത് വോട്ടര്‍മാരുടെ മൗലിക അവകാശമല്ലെന്നും കമ്മിഷൻ പറഞ്ഞു. 100 ശതമാനം വിവിപാറ്റുകളും പുനഃപരിശോധിക്കുക എന്നത് എലക്ട്രോണിക് വോട്ടിങ് മെഷീനി(ഇവിഎം)ന്റെ ഉപയോഗമെന്ന ഉദ്ദേശത്തെ ഇല്ലാതാക്കുന്നതായും തെരഞ്ഞെടുപ്പ് കമ്മിഷൻ അഭിപ്രായപ്പെട്ടു. 

ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ എണ്ണവും വിവിപാറ്റിലെ എണ്ണവും തമ്മില്‍ സൈദ്ധാന്തികമായി വൈരുദ്ധ്യമുണ്ടാകാമെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്തരമൊരു വ്യത്യാസം ഉണ്ടാകില്ലെന്നും കമ്മിഷൻ പറഞ്ഞു. എല്ലാ പോളിങ് ബൂത്തുകളിലും ഇവിഎമ്മും വിവിപാറ്റും തമ്മില്‍ ഒത്തുനോക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ് കോടതിയെ സമീപിച്ചത്. 

നിലവില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ് സ്റ്റേഷനുകളില്‍ വീതമാണ് വിവിപാറ്റുമായി ഒത്തുനോക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തിപ്പ് നിയമം 1961 ലെ വ്യവസ്ഥ അനുസരിച്ച് മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്നും പല സാഹചര്യങ്ങളിലും ഈ വ്യവസ്ഥ നിയമപരിശോധനയ്ക്ക് വിധേയമായതായും നിലവിലെ പരാതി ഇവിഎമ്മിന്റെയും വിവിപാറ്റിന്റെയും പ്രവര്‍ത്തനങ്ങളെ സംശയിക്കുന്നതാണെന്നും കമ്മിഷൻ പറഞ്ഞു. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വാദിച്ചു. 

വോട്ടര്‍മാര്‍ക്ക് തങ്ങളുടെ വോട്ട് ശരിയായ വണ്ണമാണോ രേഖപ്പെടുത്തിയതെന്ന് തിരിച്ചറിയാനുള്ള മാര്‍ഗമാണ് വിവിപാറ്റെന്ന് 469 പേജുള്ള സത്യവാങ്മൂലത്തില്‍ കമ്മിഷൻ പറഞ്ഞു. എന്നാല്‍ പരമോന്നത കോടതിയുടെ നിര്‍ദേശ പ്രകാരം ആക്ഷേപരഹിതമായ രീതിയില്‍ വിവിപാറ്റുകള്‍ പരിശോധിക്കുന്നുണ്ട്. 100 ശതമാനം വിവിപാറ്റ് പരിശോധന പ്രായോഗികമാകില്ലെന്നും അത് പഴയ കാലത്തിലേക്കുള്ള തിരിച്ചുപോക്കാകുമെന്നും കമ്മിഷൻ കോടതിയില്‍ നിലപാടെടുത്തു. 

Eng­lish Summary:100 per­cent VVPAT ver­i­fi­ca­tion; Elec­tion Com­mis­sion against

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.