1 January 2026, Thursday

Related news

January 1, 2026
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025

മൂന്ന് ഫോർമാറ്റിലും 100 വിക്കറ്റ്; ചരിത്ര നേട്ടത്തിൽ ബുംറ

Janayugom Webdesk
കട്ടക്ക്
December 10, 2025 11:04 am

അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 100 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബൗളറായി മാറിയിരിക്കുകയാണ് ബുംറ.

ഒഡിഷയിലെ കട്ടക്കിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ വിക്കറ്റ് നേടിയതോടെയാണ് ട്വന്‍റി20 ഫോർമാറ്റിൽ താരത്തിന്‍റെ വിക്കറ്റ് നേട്ടം നൂറായത്. അന്താരാഷ്ട്ര തലത്തിൽ ഈ നേട്ടത്തിലെത്തുന്ന അഞ്ചാം ബൗളറാണ് ബുംറ. ഷാകിബുൽ ഹസൻ (ബംഗ്ലാദേശ്), ലസിത് മലിംഗ (ശ്രീലങ്ക), ടിം സൗത്തി (ന്യൂസിലൻഡ്), ഷഹീൻ ഷാ അഫ്രീദി (പാകിസ്താൻ) എന്നിവരാണ് മുൻഗാമികൾ. അർഷ്ദീപ് സിങ്ങാണ് ട്വന്‍റി20യിൽ 100 വിക്കറ്റ് നേടിയ മറ്റൊരു ഇന്ത്യൻ ബൗളർ.

പ്രോട്ടീസിന്‍റെ ടോപ് സ്കോററായ ഡെവാൾഡ് ബ്രെവിസിനെ (14 പന്തിൽ 22) പുറത്താക്കിയതിനു പിന്നാലെയാണ് ബുംറ കുട്ടി ക്രിക്കറ്റിൽ നൂറു വിക്കറ്റിലെത്തിയത്. മത്സരത്തിൽ മൂന്നു ഓവർ പന്തെറിഞ്ഞ താരം 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. കേശവ് മഹാരാജിന്‍റെ വിക്കറ്റും ബുംറക്കായിരുന്നു. മികച്ച ഇക്കണോമിയിലും ശരാശരിയിലും മൂന്നു ഫോർമാറ്റിലും നൂറു വിക്കറ്റ് നേട്ടം കൈവരിക്കുന്ന റെക്കോഡ് ഇനി ബുംറയുടെ പേരിലാണ്. മത്സരത്തിൽ 101 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ തുടക്കത്തിൽ പതറിയെങ്കിലും ഹാർദിക് പാണ്ഡ്യ (28 പന്തിൽ 59 റൺസ് നോട്ടൗട്ട്) മധ്യനിരയിൽ തകർത്തടിച്ചതോടെ 20 ഓവറിൽ ആറ് വിക്കറ്റിന് 175 റൺസെന്ന പൊരുതാവുന്ന സ്കോറിലെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.