16 January 2026, Friday

Related news

January 16, 2026
January 16, 2026
January 16, 2026
January 16, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026

ഈ വർഷം സംസ്ഥാനത്ത് 1000 കെ-സ്റ്റോറുകൾ 

മുഴുവൻ റേഷൻകടകളെയും കെ-സ്റ്റോറുകളാക്കും: മുഖ്യമന്ത്രി
Janayugom Webdesk
തൃശൂർ
May 14, 2023 9:59 pm
പൊതുവിതരണ സമ്പ്രദായത്തെ സാമൂഹ്യനീതിയിൽ ഊന്നിക്കൊണ്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കെ- സ്റ്റോറുകളെന്നും ഈ സാമ്പത്തിക വർഷം ഇത്തരം 1000 സ്റ്റോറുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ സ്വന്തം സ്റ്റോർ ആയ കെ-സ്റ്റോറിന്റെയും ഇ‑പോസ് മെഷീനുകൾ ഇലക്ട്രോണിക് തുലാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനക്ഷേമത്തിലൂന്നിയ നയങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കി കൊണ്ടിരിക്കുന്നത്. അതിന്റെ തുടർച്ചയാണ് കെ-സ്റ്റോറുകളും. റേഷൻ കടകളെ വൈവിധ്യവത്കരിക്കുന്നതിന്റെ ആദ്യഘട്ടമാണിത്. 108 കെ-സ്റ്റോറുകളാണ് ആദ്യഘട്ടത്തില്‍ സജ്ജമായത്. ഘട്ടംഘട്ടമായി മുഴുവൻ റേഷൻകടകളെയും കെ-സ്റ്റോറുകളാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള റേഷൻ സാധനങ്ങൾ മാത്രം നല്കുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദ സേവനങ്ങൾക്ക് ഉതകുംവിധം മാറ്റിയെടുക്കാനായി ആവിഷ്കരിച്ചതാണ് കെ-സ്റ്റോർ എന്ന കേരള സ്റ്റോർ പദ്ധതി. റേഷൻ കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ സേവന സൗകര്യങ്ങൾ ഒരുക്കിയുമാണ് കെ-സ്റ്റോറുകളായി മാറുന്നത്. 10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിങ്ങ് സംവിധാനം, യൂട്ടിലിറ്റി പേയ്മെന്റ് സംവിധാനം, സപ്ലൈകോ ശബരി, മിൽമ ഉല്പന്നങ്ങൾ, ഛോട്ടു ഗ്യാസ് എന്നീ സേവനങ്ങള്‍  കെ-സ്റ്റോറുകളിൽ ലഭിക്കും. ജനങ്ങൾക്ക് കൂടുതൽ സേവനങ്ങളും ഉല്പന്നങ്ങളും ലഭ്യമാകുന്നതോടൊപ്പം റേഷൻ വ്യാപാരികൾക്ക് അധിക വരുമാനവും ഈ പദ്ധതിയിലൂടെ ലഭ്യമാകും.
പൊതുവിതരണ സംവിധാനത്തിൽ അളവുതൂക്ക കൃത്യത ഉറപ്പാക്കുന്നതിനാണ് ഇ- പോസ് മെഷീനുകൾ ഇലക്ട്രോണിക് തുലാസുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ ത്രാസിലെ അളവ് ബില്ലിൽ കൃത്യമായി രേഖപ്പെടുത്തുവാനും അതിലൂടെ തൂക്കത്തിലെ കൃത്യത ഉറപ്പു വരുത്താനും കഴിയും.
ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, കെ രാധാകൃഷ്ണൻ, മേയർ എം കെ വർഗീസ്, പി ബാലചന്ദ്രൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളായി.
കെ-​സ്റ്റോ​ർ സേവനങ്ങൾ
*അ​രി, ഗോ​ത​മ്പ്, മ​ണ്ണെ​ണ്ണ, ആട്ട
*സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ബ​രി ബ്രാ​ൻ​ഡ​ഡ് ഉൽപന്നങ്ങൾ
*അ​ഞ്ച് കി​ലോ ചോ​ട്ടു ഗ്യാസ്
*പാ​ൽ, മ​റ്റ് പാ​ല്‍ ഉല്പന്നങ്ങള്‍
*ബി​ൽ അ​ട​യ്ക്കാം, ഓ​ൺ​ലൈ​ൻ അപേക്ഷ
*1000 രൂ​പ​വ​രെ പ​ണം പിൻവലിക്കാം
eng­lish sum­ma­ry; 1000 K‑stores in the state this year
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.