5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 28, 2024
October 28, 2024
October 27, 2024
October 27, 2024
October 24, 2024
October 24, 2024
October 24, 2024
October 20, 2024
October 20, 2024

യുപിയില്‍ ആറ് വർഷത്തിനിടെ 10,000 ഏറ്റുമുട്ടലുകൾ; 63 മരണം

Janayugom Webdesk
ലഖ്‌നോ
March 17, 2023 9:31 pm

ഉത്തർപ്രദേശിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ 10,000ത്തിലധികം ഏറ്റുമുട്ടലുകൾ നടന്നതായും 63 പേര്‍ കൊല്ലപ്പെട്ടതായും ആദിത്യനാഥ് സർക്കാർ. സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു പൊലീസ് ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്​. ഉത്തർപ്രദേശ് പൊലീസ് 2017 മുതൽ 10,713 ഏറ്റുമുട്ടലുകൾ നടത്തി. ഏറ്റുമുട്ടലുകളുടെ എണ്ണത്തിൽ മീററ്റാണ്​ ഒന്നാമത്​; 3,152 ഏറ്റുമുട്ടലുകളാണ്​ നടന്നത്​. അതിൽ 63 കുറ്റവാളികൾ കൊല്ലപ്പെടുകയും 1708 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന്​ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഇതേ കാലയളവിലാണ്​ പൊലീസുകാരനും കൊല്ലപ്പെട്ടത്​. വിവിധ ഏറ്റുമുട്ടലിൽ 401 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പൊലീസിന്റെ നടപടിയിൽ 5,967 കുറ്റവാളികൾ പിടിയിലായി. 

ആഗ്ര പൊലീസ് 1844 ഏറ്റുമുട്ടലുകൾ നടത്തി. അതിൽ 4654 കുറ്റവാളികൾ അറസ്റ്റിലാവുകയും 14 കുറ്റവാളികൾ കൊല്ലപ്പെടുകയും ചെയ്തു. ബറേലിയിൽ 1497ഏറ്റുമുട്ടലുകളില്‍ 3410 കുറ്റവാളികൾ അറസ്റ്റിലാവുകയും ഏഴുപേർ മരിക്കുകയും ചെയ്തു. ബറേലിയിൽ നടന്ന ഏറ്റുമുട്ടലിൽ 437 ക്രിമിനലുകൾക്ക് പരിക്കേറ്റു. ഈ ഓപ്പറേഷനുകളിൽ 296 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തതായും ഔദ്യോഗിക പ്രസ്ത്രാവനയിൽ പറയുന്നു.
ആദിത്യനാഥ് സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുത്തയുടൻ സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തുന്നതിനാണ് മുൻഗണന നൽകിയതെന്നും അധികൃതർ അവകാശപ്പെടുന്നു. അതേസമയം, രാജ്യത്ത്​ വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക്​ പേരുകേട്ട സർക്കാറാണ്​ യോഗി സർക്കാർ. 

Eng­lish Summary;10,000 encoun­ters in six years in UP; 63 death

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.