
മഹാരാഷ്ട്രയിലെ മറാത്ത്‍വാഡ മേഖലയില്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 1,023 കര്‍ഷക ആത്മ ഹ ത്യകള്‍. 2021 ല്‍ 887 കര്‍ഷക ആത്മ ഹ ത്യകളും രേഖപ്പെടുത്തിയതായി ഡിവിഷണൽ കമ്മിഷണര്‍ ഓഫിസിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൽന, ഔറംഗബാദ്, പർഭാനി, ഹിംഗോലി, നന്ദേഡ്, ലാത്തൂർ, ഒസ്‍മാനാബാദ്, ബീഡ് ജില്ലകൾ ഉൾപ്പെടുന്ന മേഖലയിൽ 2001ൽ ഒരു കര്‍ഷക ആ ത്മ ഹത്യ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2001 മുതൽ ഈ മേഖലയിലെ എട്ട് ജില്ലകളിലായി ഇതുവരെ 10,431 കർഷകരാണ് ആ ത്മ ഹത്യ ചെയ്തത്. 2006ൽ 379, 2015ല്‍ 1,133 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മേഖലയില്‍ വരള്‍ച്ച, അളവില്‍ കൂടുതല്‍ മഴ തുടങ്ങിയ പ്രതികൂല കാലാവസ്ഥ സാധരണമാണ്. മേഖലയിലെ ജലസേചന ശൃംഖല പൂർണ ശേഷിയിൽ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വായ്പകള്‍ എഴുതിത്തള്ളുന്നത് മാത്രമല്ല കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നും അവരുടെ വിളകള്‍ക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കർഷകർക്കായി ഒരു കൗൺസിലിങ് സെന്റര്‍ നടത്തുന്ന വിനായക് ഹെഗാന പറയുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ മഹാരാഷ്ട്ര കൃഷിമന്ത്രി അബ്ദുള്‍ സത്താര്‍ തയ്യാറായിട്ടില്ല.
English Summary: 1,023 Farmers Died By Suicide In Maharashtra’s Marathwada In 2022
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.