കെഎസ്ഇബിയുടെ ഫിലമെന്റ് രഹിത കേരളം പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 10,79, 695 എല്‍ഇഡി ബള്‍ബുകള്‍. വീടുകളിലെ ഫിലമെന്റ് ബള്‍ബുകള്‍ മാറ്റി ഊർജനഷ്ടവും മലിനീകരണവും കുറഞ്ഞ എൽഇഡി ബൾബുകൾ പ്രോത്സാഹിപ്പിക്കാൻ 2021ലാണ് പദ്ധതി ആരംഭിച്ചത്. 10,75,361 എൽഇഡി ബൾബുകൾ വീടുകളിലേക്കും 4334 എണ്ണം അങ്കണവാടികളിലേക്കുമാണ് നൽകിയത്. പൊന്നാനി ഇലക്‌ട്രിക്കൽ ഡിവിഷനുകീഴിലാണ് ഗാർഹികാവശ്യത്തിന് ഏറ്റവും കൂടുതൽ ബൾബുകൾ വിതരണംചെയ്തത്– 1,69,728.
അങ്കണവാടികളിൽ ഏറ്റവും കൂടുതൽ എൽഇഡി ബൾബ് നൽകിയത് തിരൂരങ്ങാടി ഡിവിഷനുകീഴിലാണ്– 1769. തിരൂർ ഡിവിഷനുകീഴിലെ അങ്കണവാടികളിൽ പദ്ധതിയുടെ ഭാഗമായി എൽഇഡി ബൾബുകൾ നൽകിയിട്ടില്ലെന്നാണ് കെഎസ്ഇബി രേഖ. വൈദ്യുതി ഉപഭോഗവും ചെലവും ഗണ്യമായി കുറയുന്നതിനാൽ കൂടുതൽ ഗുണഭോക്താക്കൾ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. മൂന്നുവർഷം ഗ്യാരന്റിയുള്ള ബൾബുകളാണ് നൽകുന്നത്.
100 രൂപയിലധികം വിലയുള്ള ബൾബുകൾ 65 രൂപയ്ക്ക് വിതരണംചെയ്യും. ഗ്യാരന്റി കാലയളവിൽ കേടായ ബൾബുകൾ മാറ്റിനൽകും. ബൾബിന്റെ വില വൈദ്യുതി ബില്ലിന്റെകൂടെയോ തവണകളായോ അടയ്ക്കാം. എനർജി മാനേജ്‌മെന്റ് സെന്ററുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതിയിലൂടെ വീടുകളിലെ പഴയ ഫിലമെന്റ് ബൾബുകൾ കെഎസ്ഇബി ഏറ്റെടുക്കുകയുംചെയ്തു. ഇങ്ങനെ ശേഖരിക്കുന്നവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.