15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 7, 2025
March 28, 2025
March 10, 2025
March 1, 2025
December 14, 2024
December 6, 2024
October 9, 2024
October 8, 2024
September 17, 2024

തുടർച്ചയായ 10-ാം തവണ; റിപ്പോ നിരക്കിൽ മാറ്റമില്ല

Janayugom Webdesk
മുംബൈ
October 9, 2024 10:38 pm

തുടർച്ചയായ പത്താം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. നിരക്ക് 6.50 ശതമാനത്തില്‍ തുടരുമെന്ന് ആർബിഐ അറിയിച്ചു. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാൻ സാധ്യതയുള്ളതിനാലും എണ്ണ വില, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ എന്നിവയും കണക്കിലെടുത്തുമാണ് തീരുമാനം. 

2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. അന്നാണ് റിപ്പോ നിരക്ക് 6.25ല്‍‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയത്. ഓഗസ്റ്റിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആർബിഐയുടെ ലക്ഷ്യ പരിധിയായ നാല് ശതമാനത്തിനുള്ളിൽ ആണെങ്കിലും ഭക്ഷ്യവിലപ്പെരുപ്പം അതിന് മുകളിൽ 5.65 ശതമാനമായി തുടരുകയാണ്.
2025 സാമ്പത്തിക വർഷത്തെ ജിഡിപി പ്രവചനം 7.2 ശതമാനം എന്ന നിലയിലും, പണപ്പെരുപ്പം സംബന്ധിച്ച അനുമാനം 4.5 ശതമാനം എന്ന തോതിലും തുടരും. സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) 6.25 ശതമാനം എന്ന നിലയിലും മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി(എംഎസ്എഫ്)/ബാങ്ക് നിരക്കുകൾ 6.75 ശതമാനം എന്നീ നിലകളിലും മാറ്റമില്ലാതെ നില നിർത്തിയിട്ടുണ്ട്. 

യുപിഐ പരിധികളിലും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. യുപിഐ123പേ ഇടപാട് പരിധി 5,000ൽ നിന്ന് 10,000 രൂപയാക്കി. യുപിഐ ലൈറ്റ് വാലറ്റിൽ സൂക്ഷിക്കാവുന്ന തുകയുടെ പരിധി 2,000ൽ നിന്ന് 5,000 രൂപയായി ഉയർത്തി. ഒറ്റ ഇടപാടിന്റെ പരിധി 1,000 രൂപയാക്കി. നെഫ്റ്റ്, ആർജിടിഎസ് വഴിയുള്ള പണമിടപാടുകളിൽ ഗുണഭോക്താവിന്റെ പേര് ഉപയോക്താവിന് കാണാൻ കഴിയുന്ന രീതി ഉടനെ നടപ്പാക്കും. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വളർച്ചക്കായി മാനദണ്ഡങ്ങൾ അവഗണിക്കുന്ന രീതി തടയുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.