7 December 2025, Sunday

11.5 കോടി പാൻ കാര്‍ഡുകള്‍ റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
November 9, 2023 10:10 pm

ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാൻ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായി കേന്ദ്ര പ്രത്യേക്ഷ നികുതി ബോര്‍ഡ് (സിബിഡിറ്റി). രാജ്യത്ത് ആകെയുണ്ടായിരുന്ന 70.24 കോടി പാൻ കാര്‍ഡ് ഉടമകളില്‍ 57.25 കോടി പേരാണ് ആധാറുമായി ബന്ധിപ്പിച്ചത്. 11.5 കോടി പാൻ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തതിനാല്‍ പ്രവര്‍ത്തനരഹിതമാക്കിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ബോര്‍ഡ് വ്യക്തമാക്കി.

മധ്യപ്രദേശില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ചന്ദ്ര ശേഖര്‍ ഗൗഡാണ് വിവരാവകാശ അപേക്ഷ നല്‍കിയത്. പുതുതായി പാൻ കാര്‍ഡ് എടുക്കുന്നവര്‍ക്ക് പാൻ ആധാറുമായി സ്വമേധയാ ബന്ധിപ്പിക്കപ്പെടും. എന്നാല്‍ ആദായ നികുതി നിയമം വകുപ്പ് 139എഎ (2) അനുസരിച്ച് 2017 ജൂലൈ ഒന്നിന് മുമ്പ് പാൻ കാര്‍ഡ് എടുത്തവര്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിയമം. ജൂണ്‍ 30 ആയിരുന്നു അവസാന തീയതി.

Eng­lish Sum­ma­ry: 11.5 crore PAN cards were cancelled
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.