18 November 2024, Monday
KSFE Galaxy Chits Banner 2

കര്‍ണാടകയില്‍ തോറ്റത് 11 ബിജെപി മന്ത്രിമാര്‍

തോറ്റവരില്‍ ഹിജാബ് നിരോധനം നടപ്പാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച സി സി നാഗേഷും
web desk
ബംഗളുരു
May 13, 2023 9:24 pm

ജനങ്ങളുടെ പ്രഹരത്താല്‍ നിലം പതിച്ചവരില്‍ ബൊമ്മൈ മന്ത്രിസഭയിലെ 11 മന്ത്രിമാര്‍. ഗതാഗത മന്ത്രി ബി ശ്രീരാമുലു, അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ, നിയമ മന്ത്രി ജെ സി മുത്തുസ്വാമി, വ്യവസായ മന്ത്രി മുരുകേഷ് നിരാണി, കൃഷിമന്ത്രി ബി സി പാട്ടീല്‍, ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍, ചെറുകിട വ്യവസായ മന്ത്രി എം ടി ബി നാഗരാജ്, കായിക മന്ത്രി കെ സി നാരായണ ഗൗഡ, പ്രൈമറി ആന്റ് സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്, ടെക്സ്റ്റൈയില്‍ വകുപ്പ് മന്ത്രി ശങ്കര്‍ പാട്ടില്‍, ജലമന്ത്രി ഗോവിന്ദ് കരജോള എന്നിവരാണ് പരാജയപ്പെട്ടത്.

ഹിജാബ് നിരോധനം നടപ്പാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ബിജെപി നേതാവാണ് ബി സി നാഗേഷ്. തിപ്റ്റൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ കെ ഷദാക്ഷരിയോടാണ് 17,652 വോട്ടുകള്‍ക്ക് നാഗഷ് തോറ്റത്. ചിക്കബെല്ലാപുരയില്‍ നിന്നും മത്സരിച്ച ഡോ. കെ സുധാകര്‍ കോണ്‍ഗ്രസിലെ പ്രദീപ് ഈശ്വറിനോടാണ് അടിയറവ് പറഞ്ഞത്. പ്രദീപ് ഈശ്വര്‍ 86,224 വോട്ടും സുധാകര്‍ 75582 വോട്ടും നേടി.

ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര, ശാസ്ത്ര സാങ്കേതിക മന്ത്രി സി എന്‍ അശ്വത് നാരായണ, പൊതുമരാമത്ത് മന്ത്രി സിസി പാട്ടീല്‍, മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാന്‍, സഹകരണ മന്ത്രി എസ് ടി സോമശേഖര്‍, നഗരവികസന മന്ത്രി ബൈരതി ബസവരാജ്, എക്‌സൈസ് മന്ത്രി കെ ഗോപാലയ്യ, ഹജ്ജ് വഖഫ് മന്ത്രി ശശികല ജോലെ, സാംസ്‌കാരിക മന്ത്രി സുനില്‍കുമാര്‍, ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രി മുനിരത്‌ന, തൊഴില്‍ മന്ത്രി അറബൈല്‍ ശിവറാം ഹെബ്ബാര്‍ എന്നിവര്‍ വിജയിച്ചിട്ടുണ്ട്.

Eng­lish Sam­mury: 11 BJP min­is­ters lost in Kar­nata­ka elec­tion, Includ­ing BC Nagesh, who played a key role in imple­ment­ing the hijab ban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.