മണിപ്പൂരിലെ ജിരാബാം ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 11 കുക്കി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി വൃത്തങ്ങള്‍ പറഞ്ഞു.
അസമിനോട് ചേര്‍ന്നുള്ള ജില്ലയില്‍ കുക്കി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ചില സിആര്‍പിഎഫ് ജവാന്മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ജിരിബാമിലെ ഒരു പൊലീസ് സ്റ്റേഷനിലേക്ക് കുക്കി തീവ്രവാദികള്‍ ഇരുവശത്ത് നിന്നും ആക്രമണം അഴിച്ചുവിട്ടതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് തന്നെ കുടിയിറക്കപ്പെട്ട ആളുകള്‍ക്കായി ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ട്. ആക്രമണകാരികള്‍ ക്യാമ്പും ലക്ഷ്യമിട്ടിരിക്കാമെന്നും വൃത്തങ്ങള്‍ പറയുന്നു.
ജിരിബാമിലെ ഈ പൊലീസ് സ്റ്റേഷന്‍ കഴിഞ്ഞ മാസങ്ങളില്‍ പല തവണ ടാര്‍ഗറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.