17 December 2025, Wednesday

Related news

December 7, 2025
December 6, 2025
December 3, 2025
December 2, 2025
December 1, 2025
November 29, 2025
November 28, 2025
November 21, 2025
November 20, 2025
November 19, 2025

രേഖകളിൽ കൃത്രിമം 12 ഏക്കർ റവന്യൂ ഭൂമി വനഭൂമിയാക്കി

പി ജെ ജിജിമോൻ
കട്ടപ്പന 
August 19, 2024 9:31 am

റവന്യൂ ഭൂമി വനഭൂമിയാക്കാൻ വില്ലേജ് ആഫീസിലെ രേഖകളിൽ കൃത്രിമം നടത്തിയതായി വിവരാവകാശ രേഖയിൽ തെളിവ്. കാഞ്ചിയാർ പള്ളി കവലയിലുള്ളേ ഫോറസ്റ്റ്റേഞ്ച് ഓഫീസ് അടക്കംസ്ഥിതി ചെയ്യുന്ന 12 ഏക്കർ ഭൂമിയുടെ രേഖയാണ് വിവാദത്തിൽ.
കാഞ്ചിയാർ വില്ലേജിലെ ബ്ലോക്ക് നമ്പർ 64 ൽ പെട്ട റീസർവേ നമ്പർ 366/2 ൽ പെട്ട നാല് ഹെക്ടർ 83 ആർ‑ൽ ഉൾപ്പെട്ട 12 ഏക്കർ ഭൂമിയിലെ ഉടമസ്ഥാവകാശം വനം വകുപ്പ് കൈവശപ്പെടുത്തിയിരിക്കുകയാണ്. വി ടി സെബാസ്റ്റ്യൻ എംഎൽഎ കാലത്ത് കോളേജ് സ്ഥാപിക്കുവാൻ ഈ ഭൂമിയിൽ മുമ്പ് തറക്കല്ലിട്ടതാണ്. എന്നാൽ, പിന്നീട് ഗവൺമെൻ്റ് കോളേജ് കട്ടപ്പനയിൽ സ്ഥാപിക്കുകയായിരുന്നു. നൂറോളം കുടുംബങ്ങൾക്ക് മുമ്പ് ഇവിടെ പ്ലോട്ടുകൾ വിതരണം ചെയ്തിട്ടുള്ളതുമാണ്. 

ഇതിന് ശേഷം വന്ന സ്ഥലമാണ് കാഞ്ചിയാർ കവലയിലെ കണ്ണായ സ്ഥലത്തുള്ള 12 ഏക്കർ. പള്ളിക്കവല ജംഗ്ഷനിൽ നിന്നും പേഴുംകണ്ടത്തേക്കുള്ള, നിലവിലെ റേഞ്ച് ആഫീസിനു മുൻപിലൂടെ കടന്നുപോകുന്ന പഞ്ചായത്ത്റോഡും റവന്യൂ രേഖകളിൽ ഇല്ല,
മുമ്പ് ഈ ഭൂമിയിൽ വ്യാപകമായെ കൈയേറ്റമുണ്ടായപ്പോൾ, നോട്ടത്തിനായി താത്കാലികമായി വനം വകുപ്പിനെ ഏൽപ്പിച്ചിരുന്നതായും പറയപ്പെടുന്നു. ഇവിടെ ഇപ്പോൾ ജണ്ടകൾ സ്ഥാപിച്ച് കൈവശപ്പെടുത്തി അവകാശം സ്ഥാപിക്കുവാനുള്ള ശ്രമം നടത്തുന്നതായി കാട്ടി സിപിഐ ലോക്കൽ കമ്മിറ്റി ജില്ലാ കളക്ടർ അടക്കമുള്ളവർക്കു പരാതിയും നൽകിയിട്ടുണ്ട്. 

വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ 2019 ന് ശേഷം രേഖയിൽ സർക്കാർ ഭൂമി എന്നുള്ളേ കോളത്തിൽ ചുവന്ന മഷിക്ക് ‘റിസർവ് വനം’ എന്നെഴുതി ചേർത്ത് കൃത്രിമം നടത്തിയതായി കാണുന്നന്നു വി ആർ ശശി കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരിക്കെ ഇത് സർക്കാർ വകഭൂമി എന്ന് കാട്ടി റവന്യൂവകുപ്പ് സ്ഥാപിച്ച ബോർഡും ഇവിടെ കാണാം. സർക്കാർ രേഖയിലെ എൽആറിലും, ബിറ്റിആറിലും ഇത് റവന്യൂ ഭൂമി എന്ന് തന്നെയാണുള്ളത്. 

ഈ ഭൂമി വനം വകുപ്പിന്റേതെന്ന് തെളിയിക്കുന്ന ഒരു രേഖയും വനം വകുപ്പിന്റെ കൈവശമില്ലന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നുമുണ്ട്. മുൻഎൽ ഡി എഫ് ഭരണസമിതിയുടെ കാലത്ത് ഈ ഭൂമിയിൽ ആയുർ വേദ ആശുപത്രി, ഷോപ്പിംഗ് കോംപ്ലക്സ്, സ്റ്റേസിയം, പഞ്ചായത്ത് ആഫീസ് സമുച്ചയം എന്നിവ നിർമ്മിക്കുന്നതിന് തീരുമാനം എടുത്തിരുന്നതുമാണ് എന്നാൽ ഭൂമിക്കുമേൽ വനം വകുപ്പ് അവകാശവാദമുന്നയിച്ചതോടുകൂടി തടസപ്പെടുകയായിരുന്നു. കാഞ്ചിയാർ പള്ളി കവലയിൽ മറ്റു ചില സ്ഥലങ്ങളിലും ചില വ്യക്തികൾ രേഖകളിൽ കൃത്രിമം കാട്ടി പട്ടയം സമ്പാദിച്ചിട്ടുള്ളതായും പറയപ്പെടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.