കാവിക്കടവിൽ നഗരസഭയുടെ ലാൻഡിങ് പ്ലേസിൽ വർഷങ്ങളായി കുടിലുകളിൽ താമസിച്ചിരുന്ന പാവപ്പെട്ടവർക്ക് ഫ്ലാറ്റുകള്‍ ഒരുങ്ങി. വി ആർ സുനിൽകുമാർ എംഎൽഎ യുടെ വികസന ഫണ്ട് വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കിയ 12 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. 9000 ചതുരശ്ര അടിവിസ്തീർണത്തിൽ 12 കുടുംബങ്ങൾക്കാണ് 1.55 കോടി രൂപ ചെലവിൽ നിർമിച്ച പ്ലാറ്റുകൾ കൈമാറിയത്. രണ്ട് കിടപ്പുമുറികൾ, അടുക്കള, ഹാൾ, ശുചിമുറി ഉൾപ്പെടെ 650 ചതുരശ്ര അടിവിസ്തീർണ്ണം ഉള്ള ഫ്ലാറ്റുകളാണ് നൽകിയത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ടവർക്ക് വീട് നിർമിച്ച നൽകുന്നത്. ഇതോടുകൂടി ലൈഫ് പദ്ധതി ഉൾപ്പെടെ നഗരസഭ 1542 വീടുകളാണ് ഭവനിരഹിതരായ ഗുണഭോക്താക്കൾക്ക് നൽകിയത്. കൂടാതെ നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് സാനിറ്ററി ഡയപ്പർ സംസ്കരിക്കുന്നതിനുള്ള ഡബിൾ ചേംബർ ഇൻസിനറേറ്റർ താലൂക്ക് ആശുപത്രിയിലും ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലും മലിനജലം സംസ്കരിക്കുന്നതിനുള്ള എസ്ടിപി പ്ലാന്റുകൾ എന്നിവയുടെ നിർമാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത, വൈസ് ചെയർമാൻ വി എസ് ദിനൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലത ഉണ്ണികൃഷ്ണൻ, കെ എസ് കൈസാബ്, എൽസി പോൾ, ഒഎൻ ജയദേവൻ, ഷീല പണിക്കശ്ശേരി, കൗൺസിലർമാരായ കെ ആർ ജൈത്രൻ, രതീഷ് വി ബി, ടി എസ് സജീവൻ, നഗരസഭാ സെക്രട്ടറി എൻ കെ വൃജ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ മുസ്താഖ് അലി, കെ ജി ശിവാനന്ദൻ, ഇ എസ് സാബു, വിദ്യാസാഗർ, വേണു വെണ്ണറ, ഹീം പള്ളത്ത്, നൗഷാദ് ടി എ, ഷെഫീക്ക് മണപ്പുറം, ജോസ് കുരിശിങ്കൽ, സിഡിഎസ് ചെയർപേഴ്സൺ മാരായ ശ്രീദേവി തിലകൻ, സി ജി ശാലിനി ദേവി എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.