
തിരുവനന്തപുരത്ത് ചാക്കയിൽ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്ന 12 കിലോ കഞ്ചാവും എംഡിഎംഎയുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ചാക്ക സ്വദേശി അനീഫ് ഖാനെ കസ്റ്റഡിയിലെടുത്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിലെ രഹസ്യ അറകളിൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. കഞ്ചാവ് തൂക്കാനുള്ള ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വീടിനുള്ളിൽ രണ്ട് രഹസ്യ അറകൾ സജ്ജീകരിച്ചിരുന്നതായും പരിശോധനയിൽ വ്യക്തമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.