കണ്ണൂർ ജില്ലയിലെ തളിപ്പറമ്പില്‍ പോക്സോ കേസിൽ യുവതി അറസ്റ്റില്‍. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്. പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അധ്യാപകർക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗൺസിലിംഗ് നൽകുകയായിരുന്നു. അപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.