2 March 2026, Monday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026

ഉത്തര്‍പ്രദേശില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി; രണ്ട് പേര്‍ അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
April 18, 2023 8:38 am

ഉത്തര്‍പ്രദേശിലെ ലോനിയില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടികൊണ്ടു പോയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്.

സഹോദരന്റെ മൊബൈല്‍ പൊട്ടിച്ചതിന് അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപോയത്. പെണ്‍കുട്ടി മൊബൈല്‍ അടുത്തുള്ള കടയില്‍ കൊടുത്തു നന്നാക്കിയതിനു ശേഷം തിരിച്ചു വന്ന ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആളാണ് ഒരു പ്രതി. കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി പെണ്‍കുട്ടിയെ മറ്റൊരു പ്രതിയായ ഹോം ഗാര്‍ഡിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ചാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത്.

സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പ്രതികള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി പിതാവിനോട് സംഭവം പറയുകയും. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Eng­lish Summary:12-year-old girl gang-raped in Uttar Pradesh 12-year-old girl gang-raped in Uttar Pradesh

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.