22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 20, 2024
October 6, 2024
October 4, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 25, 2024

മധ്യപ്രദേശില്‍ 12 കാരി ബലാത്സംഗത്തിനിരയായ സംഭവം; നാല് പേര്‍ കസ്റ്റഡിയില്‍

Janayugom Webdesk
ഭോപ്പാല്‍
September 28, 2023 2:31 pm

മധ്യപ്രദേശില്‍ 12 കാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍. അര്‍ദ്ധനഗ്നയായി ചോരയൊലിപ്പിച്ച് പെണ്‍കുട്ടി എട്ട് കിലോമീറ്ററോളം സഹായമഭ്യര്‍ത്ഥിച്ച് നടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ മധ്യപ്രദേശ് സര്‍ക്കാരിന് നോട്ടീസയച്ചു.മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി സഹായമഭ്യര്‍ത്ഥിച്ച് നടക്കുന്ന വിഡിയോ ഞെട്ടലോടെയായിരുന്നു ലോകം കണ്ടത്. സംഭവത്തില്‍ 38കാരനായ ഓട്ടോ ഡ്രൈവര്‍ രാകേഷ് ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയിലായി.

ഓട്ടോയുടെ സീറ്റില്‍ രക്തത്തിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. പരിശോധനാഫലത്തിന് ശേഷമാകും അറസ്റ്റ് അടക്കമുളള നടപടികളിലേക്ക് നീങ്ങുക.പെണ്‍കുട്ടി ഏകദേശം എട്ട് കിലോമീറ്ററോളം അര്‍ദ്ധനഗ്നയായി ചോരയൊലിപ്പിച്ച് സഹായത്തിനായി നടന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വഴി പൊലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിക്ക് ഇപ്പോഴും തന്നെയോ തന്റെ കുടുംബത്തെയോ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ഉജ്ജയിന്‍ പൊലീസ് മേധാവി സച്ചിന്‍ ശര്‍മ പറഞ്ഞു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര അറിയിച്ചു.

eng­lish summary;12-year-old girl raped in Mad­hya Pradesh; Four peo­ple are in custody
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.