പ്രശസ്തമായ ലീലാവതി ആശുപത്രിയില്‍ 1200 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് മുന്‍ അംഗങ്ങള്‍ക്കെതിരെ ആശുപത്രിയുടെ നടത്തിപ്പുകാരായ ട്രസ്റ്റ് പരാതി നല്‍കി. ഫണ്ടിന്റെ അപര്യാപ്തത പ്രതിദിനം ആശുപത്രിയിലെത്തുന്ന രോഗികളെ ബാധിക്കുന്നുണ്ടെന്നും പണം തിരിച്ചുപിടിക്കാന്‍ കോടതിയുടെ സഹായം വേണമെന്നും ആവശ്യപ്പെട്ട് ലീലാവതി കീര്‍ത്തിലാല്‍ മെഹ്ത മെഡിക്കല്‍ ട്രസ്റ്റ് പൊലീസിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പരാതി നല്‍കി.
ആരോപണവിധേയരായ ട്രസ്റ്റ് അംഗങ്ങള്‍ ബെല്‍ജിയം, ദുബായ് എന്നിവിടങ്ങളിലാണെന്ന് മുംബൈ പൊലീസ് മുന്‍ കമ്മിഷണറും നിലവില്‍ ലീലാവതി ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പരംബീര്‍ സിങ് പറഞ്ഞു. ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ഓഡിറ്റിനിടെയാണ് വന്‍ തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് ഫോറന്‍സിക് ഓഡിറ്റ് പരിശോധന നടത്തിയതോടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പുറമേ, സാമ്പത്തിക തട്ടിപ്പ്, ഫണ്ടിന്റെ ദുരുപയോഗം എന്നിവ കണ്ടെത്തുകയായിരുന്നു. മാര്‍ച്ച് ഏഴിനാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.