21 January 2026, Wednesday

Related news

January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 127 സാധരണക്കാര്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ടെല്‍ അവീവ്
November 25, 2025 10:01 pm

ഒരു വർഷം മുമ്പ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 127 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ. ആക്രമണങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. ഇസ്രയേല്‍ സെെന്യത്തിന്റെ ആക്രമണം വര്‍ധിച്ചുവരികയാണ്. തല്‍ഫലമായി ലെബനനില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുകയും വസ്തുവകകള്‍ നശിപ്പക്കപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം കൂടുതല്‍ വിപുലമായ ആക്രമണ ഭീഷണിയും നിലനില്‍ക്കുന്നുവെന്ന് യുഎന്‍ മനുഷ്യാവകാശ ഓഫിസ് വക്താവ് തമീൻ അൽ ഖീതൻ പറഞ്ഞു. ഹിസ്ബുള്ളയുമായുള്ള ഒരു വർഷത്തിലേറെ നീണ്ട ശത്രുത അവസാനിപ്പിക്കാൻ ശ്രമിച്ച വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചുവെന്ന് ലെബനൻ ആരോപിക്കുന്നു.

എന്നാല്‍ ഹിസ്ബുള്ള വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിച്ച് സെെനിക ശേഷി പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഇസ്രയേലിന്റെ വാദം. ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം നവംബർ 27 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം 330ലധികം പേര്‍ ആളുകൾ കൊല്ലപ്പെടുകയും 945 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആ കാലയളവിൽ കുറഞ്ഞത് 127 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഖീതൻ പറഞ്ഞു. കഴിഞ്ഞയാഴ്ച തെക്കൻ ലെബനനിലെ ഐൻ അൽ‑ഹിൽവേ പലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അതിൽ 11 പേർ കുട്ടികളായിരുന്നു. 

ഹിസ്ബുള്ള- ഹമാസ് സഖ്യത്തിലെ അഗങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേല്‍ സെെന്യം നല്‍കുന്ന വിശദീകരണം. എന്നാല്‍ ആക്രമണത്തിൽ മരിച്ചവരെല്ലാം സാധാരണക്കാരാണെന്ന് യുഎന്‍ വ്യക്തമാക്കുന്നു. ലെബനനിൽ ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. ലെബനൻ പ്രദേശത്തേക്ക് ഇസ്രയേല്‍ 4,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മതില്‍ പണിയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.