
കഴിഞ്ഞവര്‍ഷം 129 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 1992 മുതലുള്ള രേഖകളനുസരിച്ച് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വര്‍ഷമാണ് കടന്നുപോയത്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ മൂന്നില്‍ രണ്ട് (89) പേരെയും കൊലപ്പെടുത്തിയത് ഇസ്രയേലാണ്.
തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് ഇസ്രയേലിന്റെ ആക്രമണത്തില്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. യുദ്ധമില്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ടെന്നും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിനുണ്ടാകുന്ന വീഴ്ചയാണ് ഇത് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ റോഡ് നിര്‍മ്മാണത്തിലെ തകരാറുകള്‍ ചൂണ്ടിക്കാട്ടിയ മുകേഷ് ചന്ദ്രാകറിന്റെ കൊലപാതത്തെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2025 ജനുവരി ഒന്നിനാണ് യുട്യൂബ് ചാനല്‍ നടത്തിയിരുന്ന ചന്ദ്രാകര്‍ കൊല്ലപ്പെടുന്നത്. കോണ്‍ട്രാക്ടറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്.
വിവരങ്ങള്‍ ലഭിക്കേണ്ടത് വളരെ അത്യാവശ്യമായ കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ റെക്കോഡ് എണ്ണത്തില്‍ കൊല്ലപ്പെടുകയാണെന്ന് സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ജോഡി ഗിന്‍സ്ബെര്‍ഗ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം മറ്റെല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളുടെ സൂചനയാണ്. മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത് തടയാന്‍ സാധിക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകമെമ്പാടും ഏറ്റവും കൂടുതല്‍ സംഘര്‍ഷങ്ങളുണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. സംഘര്‍ഷങ്ങളിലും കലാപങ്ങളിലും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യം വയ്കക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുഡാനില്‍ ഒമ്പത് മാധ്യമപ്രവര്‍ത്തകരാണ് 2025ല്‍ കൊല്ലപ്പെട്ടത്. 2024ല്‍ ആറ്, 2023ല്‍ ഒന്നുമായിരുന്നു ഇത്. രാജ്യത്തെ സംഘര്‍ഷം മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഉക്രെയ്നില്‍ നാല് മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.