പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും കമ്മിഷനെ നിയോഗിക്കണമെന്നും എകെഎസ്‍ടിയു 28-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പങ്കാളിത്ത പെൻഷൻ നടപടി നിർത്തിവച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന സമ്മേളനം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
രാവിലെ നടന്ന വിദ്യാഭ്യാസ സെമിനാർ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എം വിനോദ് അധ്യക്ഷത വഹിച്ചു. എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് മുഖ്യാതിഥിയായി.
ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്‌ടിയു ) സംസ്ഥാന പ്രസിഡന്റായി കെ കെ സുധാകരനെയും സെക്രട്ടറിയായി ഒ കെ ജയകൃഷ്ണനെയും ട്രഷററായി കെ സി സ്നേഹശ്രീയെയും തെരഞ്ഞെടുത്തു. പി എം ആശിഷ്, ജോർജ് രത്നം എം എൽ, സുശീൽ കുമാർ പി കെ, ജ്യോതി എസ്, ഹോച്ചിമിൻ എൻ സി എന്നിവര്‍ വൈസ് പ്രസിഡന്റുമാരും കെ പത്മനാഭൻ, എം വിനോദ്, ജിജു സി ജെ, എം എൻ വിനോദ്, ബിനു പട്ടേരി എന്നിവര്‍ സെക്രട്ടറിമാരുമായി 27 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെയും 121 അംഗ സംസ്ഥാന കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.