23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 6, 2024
November 28, 2024
November 20, 2024
November 19, 2024
October 11, 2024
October 10, 2024
October 9, 2024
October 9, 2024
October 8, 2024

മൂന്നു വര്‍ഷത്തിനിടെ കാണാതായത് 13.13 ലക്ഷം സ്ത്രീകള്‍; മധ്യപ്രദേശും ബംഗാളും മുന്നില്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 30, 2023 9:40 pm

രാജ്യത്ത് 2019 നും 2021 നും ഇടയില്‍ 13.13 ലക്ഷം സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകള്‍ (എന്‍സിആര്‍ബി) നിരത്തി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
രണ്ടു ലക്ഷം പേരെ കാണാതായ മധ്യപ്രദേശാണ് പട്ടികയില്‍ മുന്നിലുള്ള സംസ്ഥാനം. തൊട്ടുപിറകില്‍ പശ്ചിമ ബംഗളം ഇടം പിടിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 18 വയസ്സിനു മുകളിലുള്ള 10,61,648 പേരും , 18 വയസ്സിനു താഴെയുള്ള 2, 51, 430 സ്ത്രീകളെയും രാജ്യമാകെ കാണാതായെന്നും ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശില്‍ 1,60,180 സ്ത്രീകളും 38,234 പെണ്‍കുട്ടികളും മൂന്നു വര്‍ഷത്തിനിടെ അപ്രത്യക്ഷരായി. 1,56,905 മുതിര്‍ന്ന സ്ത്രീകളും 36,606 പെണ്‍കുട്ടികളുമാണ് ഇക്കാലയളവില്‍ ബംഗാളില്‍ നിന്നും മാഞ്ഞുപോയത്.
മഹാരാഷ്ട്രയില്‍ നിന്നും 1,78,400 സ്ത്രീകളെയും 13, 033 പെണ്‍കുട്ടികളെയും കാണാതായി. ഒഡിഷയില്‍ നിന്നും 70,222 സ്ത്രീകളും, 16,649 പെണ്‍കുട്ടികളും തിരോധാനം ചെയ്തു. ഛത്തീസ്ഗഢില്‍ നിന്നും 49,116 സ്ത്രീകളെയും 10,817 പെണ്‍കുട്ടികളെയും കണാതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയിലാണ് ഏറ്റവുമധികം സ്ത്രീകള്‍ അപ്രത്യക്ഷരായതെന്നും കണക്കുകളിലുണ്ട്.

Eng­lish sum­ma­ry; 13.13 lakh women went miss­ing in three years; Mad­hya Pradesh and Ben­gal are ahead

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.