22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 12, 2024
October 30, 2024
October 29, 2024
October 29, 2024
October 23, 2024
October 16, 2024
September 10, 2024
September 8, 2024
July 18, 2024
May 27, 2024

ചൈനയില്‍ ഡോർമിറ്ററിക്ക് തീപിടിച്ച് 13 കുട്ടികൾ മരിച്ചു

Janayugom Webdesk
ബെയ‍്ജിങ്
January 20, 2024 10:26 pm

മധ്യ ചെെനയിലെ ഹെനാന്‍ പ്രവിശ്യയില്‍ സ്കൂള്‍ ഡോര്‍മിറ്ററിക്ക് തീപിടിച്ച് 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു. യാന്‍ഷാന്‍പുവിലെ യിങ്‍കായ് സ്കൂളിലാണ് സംഭവം. മരിച്ചവരെല്ലാം മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി ചികിത്സയിലാണ്. സംഭവത്തില്‍ സ്കൂളിന്റെ മാനേജരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് കൂടൂതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഗ്നിശമന സേനാംഗങ്ങളെ അറിയിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീയണച്ചതായി ഔ­ദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങളിലെ പിഴവുകള്‍ കാരണം കെട്ടിടങ്ങളിലെ തീപിടിത്തം ചെെനയില്‍ പതിവാണ്. കഴിഞ്ഞ നവംബറില്‍ ഷാന്‍സി പ്രവിശ്യയിലെ ലുലിയാങ് സിറ്റിയില്‍ ഓഫിസ് കെട്ടിടത്തിലുണ്ടായ തീപിടിത്തതില്‍ 26 പേരാണ് മരിച്ചത്.

Eng­lish Sum­ma­ry: 13 chil­dren die in dor­mi­to­ry fire in China
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.