22 October 2024, Tuesday
KSFE Galaxy Chits Banner 2

വിഷ കൂണ്‍ കഴിച്ച് 13 മരണം

Janayugom Webdesk
ദിസ്പൂര്‍
April 13, 2022 5:30 pm

ആസാമിലെ നാല് ജില്ലകളിലായി വിഷ കൂൺ കഴിച്ച് 13 മരണം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് മരണങ്ങള്‍ സംഭവിച്ചത്. കൂൺ വിഷബാധയേറ്റവര്‍ അസം മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ (എഎംസിഎച്ച്) ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ചാരൈഡിയോ, ദിബ്രുഗഡ്, ശിവസാഗർ, ടിൻസുകിയ എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 35 രോഗികളെ കൂൺ വിഷബാധയേറ്റ് അസം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഭക്ഷ്യയോഗ്യമായ കൂൺ എന്ന് തെറ്റിദ്ധരിച്ചാണ് ആളുകള്‍ കൂണ്‍ കഴിച്ചത്.

കഴിച്ചതിനുശേഷം ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തെയിലതോട്ട തൊഴിലാളികളാണ് മരിച്ചവരിലേറയും.

Eng­lish sum­ma­ry; 13 Die After Con­sum­ing Poi­so­nous Mush­rooms In Assam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.