22 January 2026, Thursday

Related news

January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025

ചികിത്സയിലിരിക്കെ മരിച്ച 13 കാരി ലൈംഗികപീഡനത്തിനിരയായതായി കണ്ടെത്തല്‍: 26 കാരന്‍ അറസ്റ്റില്‍

Janayugom Webdesk
മല്ലപ്പളളി
March 25, 2023 9:18 am

ചികിത്സയിൽ കഴിഞ്ഞുവരവേ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ട 13 കാരി കഠിനമായ ലൈംഗിക പീഡനത്തിന് വിധേയയായതായി തെളിഞ്ഞു, കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരം വീട്ടിൽ നിന്നും തോട്ടക്കാട് ഇരവിചിറ അനിൽ കോൺ കമ്പനിപ്പടി കൊട്ടാരത്തിൽ ഫിലിപ്പ് ഔസേഫ് വക വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുരേഷിന്റെ മകൻ വിഷ്ണു സുരേഷാ(26)ണ്‌ കീഴ്‌വായ്‌പ്പൂർ പോലീസിന്റെ പിടിയിലായത്. 

കുട്ടിയുടെയും മാതാവിന്റെയും ഫോൺ കാളുകൾ പരിശോധിച്ചതാണ് കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവായത്. പെൺകുട്ടിയുടെ ഫോണിലേക്ക് ഒരു ഫോണിൽ നിന്നും 29 കോളുകൾ വന്നത് ശ്രദ്ധയിൽപ്പെട്ട അന്വേഷണസംഘം, ആ ഫോൺ നമ്പരിൽ അന്വേഷണം കേന്ദ്രീകരിച്ചു, അങ്ങനെയാണ് വിഷ്ണുവിലേക്ക് പോലീസ് എത്തിയത്.

ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ തുടർന്ന അന്വേഷണത്തിൽ ഇയാളും കുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും, യുവാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും വെളിപ്പെട്ടു. 2022 ആഗസ്റ്റ്‌ 16 ന് ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്റിനോട് ചേർന്നുള്ള താമരശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ പൊങ്കാലയോട് അനുബന്ധിച്ച് ചെണ്ട കൊട്ടാൻ വന്ന പ്രതി പെൺകുട്ടിയുമായി പരിചയപ്പെട്ടത്. പ്രതി കുറ്റം സമ്മതിച്ചതോടെ ഇരുവരും ഒരുമിച്ചു യാത്രചെയ്ത ആലപ്പുഴ ബീച്ച്, തിരിച്ചുവരുമ്പോൾ ഭക്ഷണം കഴിച്ച ഹോട്ടൽ, കുട്ടിയുടെ വീട്, പ്രതി താമസിക്കുന്ന വീട് എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തി.

Eng­lish Sum­ma­ry: 13-year-old girl who died while under­go­ing treat­ment found to have been sex­u­al­ly assault­ed: 26-year-old man arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.